ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് മുണ്ടക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

മുണ്ടക്കര എ.യു.പി. സ്കൂൾ മുറ്റത്ത് അക്ഷരങ്ങൾ പറത്തി ഡ്രോൺ,

കൗതുകത്തോടെ കുട്ടികൾ

ബാലുശ്ശേരി : റോബോട്ടിക് സാങ്കേതികവിദ്യ സ്കൂൾ പാഠപുസ്തകങ്ങളിൽ കടന്നുവന്ന  സമ്പൂർണ്ണ ഗുണമേന്മാ വർഷത്തിൽ മുണ്ടക്കര എ.യു.പി. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി  അക്ഷരങ്ങൾ പറത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമായി.  മേളകളിലും ആഘോഷങ്ങളിലും മൂളിപ്പറന്ന് ആകാശക്കാഴ്ചകൾ പകർത്തുന്ന ഡ്രോൺ അക്ഷരങ്ങളുമായി സ്കൂൾ മുറ്റത്തെത്തിയപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ നേരിട്ട് കാണുന്നതുപോലെ കുട്ടികൾക്ക് അനുഭവപ്പെട്ടു. ഈ ആകാശക്കാഴ്ച കാണാൻ കുട്ടികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരുന്നു.

നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചലിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുന്ന റോബോട്ടിനെയും സ്കൂളിൽ ഒരുക്കിയിരുന്നു.  കുട്ടികളും രക്ഷിതാക്കളും റോബോട്ടിനോട് സംസാരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു.

ഈ അധ്യയന വർഷം എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയായി 120 ഓളം വിദ്യാർത്ഥികൾ പുതുതായി പ്രവേശനം നേടി.

മുണ്ടക്കര എ. യു.പി സ്കൂളിൽ വച്ച് നടന്ന പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അധ്യാപകൻ അബ്ദുൽ ജബ്ബാർ. പി . കെ . മുഖ്യാതിഥിയായിരുന്നു.