ജി എച്ച് എസ്സ് ശ്രീപുരം/വിദ്യാരംഗം/2025-26
| Home | 2025-26 |
വായനാദിനം
ശ്രീപുരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ. പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകം അസംബ്ലി കൂടുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ശ്രീമതി ലയന ബാബു വായനാദിന സന്ദേശം നൽകുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു
-
പുസ്തകം പരിചയപ്പെടുത്തൽ
-
വായനാ ദിന പ്രതിജ്ഞ
-
പുസ്തക പ്രദർശനം
-
പോസ്റ്റർ പ്രദർശനം
ബഷീർ ദിനാചരണം

2025 - 26 അധ്യയന വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബഷീർ ദിനസന്ദേശത്തെ തുടർന്ന് ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ കാരിക്കേച്ചർ മത്സരവും പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി.