നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാലം എന്തൊരു രസമായിരുന്നു. പക്ഷെ ഈ ഏപ്രിൽ മെയ് മാസങ്ങളിലെ അവധിക്കാലം വളരെ ഭയാനകമാണ്. എല്ലാ അവധിക്കാലത്തെയും പോലെ രസകരമായി വീടിനു പുറത്തിറങ്ങി കളിക്കാനും ബന്ധുക്കളുടെ വീട്ടിൽ പോകാനും കഴിയില്ല. പകരം പുറത്തിറങ്ങി കളിക്കാനും യാത്രകൾ ചെയ്യാനും കഴിയാതെ വീടിനുള്ളിൽ തന്നെ ഇരുന്നു കൊണ്ട് ഈ അവധിക്കാലം തീർക്കുന്നു. വീടിനുള്ളിൽ ഇരിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുകയാണെങ്കിൽ നമ്മളെ തിരിച്ചറിയാത്ത വിധം മാസ്ക് ധരിച്ചിട്ടുണ്ടാവും. അല്ലാത്തവർക്ക് പോലീസിന്റെ കഠിനമായ തല്ല് കിട്ടുന്നു. എല്ലാ അവധിക്കാലത്തും അത് തീർക്കുന്നത് മിക്കവരും ബന്ധു വീടുകളിലാണ് പിന്നെ കുറച്ചു പേർ വിനോദ യാത്രകൾ പോയി സമയം ചിലവയിക്കുന്നു. ഞാനാണെങ്കിൽ കുറച്ചു ദിവസം എന്റെ വീട്ടിലും പിന്നീട് ബന്ധു വീടുകളിലും പോകുന്നു. അവിടെ പോയ് എല്ലാ കുട്ടികളും ഒരുമിച്ചു കളിക്കും. എല്ലാവരുടെയും അവധികാലവും ഏകദേശം ഇങ്ങനെ തന്നെ ആയിരിക്കും. അവധിക്കാലത്ത് അമ്മയുടെ വീടുകളിൽ പോകുകയും എല്ലാവരുമൊത്ത് കളിക്കുകയും മാവിൽ കയറുകയും മാങ്ങാ തിന്നുകയും മാവിൽ നിന്ന് വീണിട്ട് ചീത്ത കേൾക്കുകയും ചെയ്യുന്നു. അവിടുത്തെ വയലുകളും കുളങ്ങളും പുഴകളും കൂട്ടുകാരുമൊത്ത് നോക്കി നില്കും. മീൻ പിടിക്കും. പച്ചപ്പും നിറഞ്ഞ വയൽ വരമ്പുകളിലൂടെ വരി വരിയായി നടക്കും. എല്ലാ വികൃതികളും കഴിഞ്ഞ് എല്ലാവരും വീട്ടിലേക് പോകും. സന്ധ്യ ആകുമ്പോയേക്ക് കുളിച് മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ ഉമ്മറ കോലായിൽ നിര നിരയായി ഇരിക്കും. കഥകൾ കേൾക്കും. പേടിയുള്ളതും ചിരിപ്പിക്കുന്നതും ഉണ്ടാകും. പിന്നീട് ഉറങ്ങും ഇതിങ്ങനെ തുടരും. എന്നാൽ ഇപ്പോൾ നമുക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. ഇതൊക്കെ ഈ പ്രാവശ്യം സ്വപ്നത്തിൽ മാത്രം ഒതുങ്ങി. ഈ അവധി ക്കാലത്തെ 'അവധിക്കാലം' എന്നു പറയുന്നതിനേകാൾ കൊറോണക്കാലമായാണ് കരുതപ്പെടുന്നത്. ചിലർ ഇപ്പോൾ സമയം കളയാൻ പച്ചക്കറി കൃഷി നടത്തുന്നു. പച്ചക്കറി നോക്കാൻ സമയമില്ലാത്തവരാണ് മനുഷ്യൻ. ഒരിക്കൽ മനുഷ്യൻ സമയമില്ലാതെ കഷ്ട്ടപെട്ടു. ഇപ്പോൾ മനുഷ്യൻ സമയം ചിലവയിക്കാൻ കഷ്ട്ടപെടുന്നു. നമ്മുടെ എല്ലാ അവധിക്കാല സ്വപ്നവും കൊറോണ കവർന്നെടുത്തു. ആ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. കോവിഡിനെ തുരത്താൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം