ഉള്ളടക്കത്തിലേക്ക് പോവുക

ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 09 പ്രവേശനോത്സവം

സംസ്ഥാനമൊട്ടാകെ ജൂൺ 02 പ്രവേശനോത്സവം ആഘോഷിക്കുമ്പോൾ കുട്ടനാട്ടിലെ കുട്ടികൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഒരാഴ്ചയ്ക്കുശേഷം ജൂൺ 09 തിങ്കളാഴ്ച സ്കൂളുകൾ പ്രവേശനോത്സവം നടത്തി. സ്വാഗതം. എച്ച്.എം ശ്രീ. തങ്കച്ചൻ റ്റി റ്റി, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡൻറ് ശ്രീ. ജോസഫ് മണപ്രാമ്പള്ളി, അധ്യക്ഷൻ. ശ്രീ. പി.എം ബിജു (പിടിഎ പ്രസിഡൻറ്) പ്രവേശനോത്സവ സന്ദേശം. ശ്രീമതി. ലീലാമ്മ ജോസഫ് (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സസൺ) ആശംസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ ശ്രീ. ഗോകുൽദാസ് , കൃതജ്ഞത . ശ്രീമതി. മിനിക്കുട്ടി ജോസഫ് (സീനിയർ ടീച്ചർ) പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ സ്കൂളിലേയ്ക്ക് നൽകിയ കമ്പ്യൂട്ടറുകളുടേയും നവീകരിച്ച കമ്പ്യൂട്ടർ ലാബിൻറെയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. നീനു ജോസഫ്.

പുതിയതായി സ്കുൂളിൽ എത്തിച്ചേർന്ന കുട്ടികൾ സ്റ്റീൽ വാട്ടർ ബോട്ടിൽ സമ്മാനമായി നൽകി. കൂടാതെ മധുര വിതരണവും, വിഭവ സമ‍‍ൃദ്ധമായ ഉച്ചഭക്ഷണവും നൽകി.

പ്രമാണം:46218 entrance.