ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യയോഗം

2025

2025 - 26 അധ്യായന വർഷത്തെ ഗണിത ക്ലബ് അംഗങ്ങളുടെ ആദ്യയോഗം  13/06/2025 ന് 1.40 pm ന് നടന്നു. ഒരു വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ക്ലബ് ചാർജുള്ള അധ്യാപിക ശശികല ടീച്ചർ വിവരിച്ചു. ഗണിത അധ്യാപകരായ സുമ ടീച്ചർ, സോജൻ സാർ,രജനി ഉണ്ണികൃഷ്ണൻ ടീച്ചർ, രജനി പ്രമോദ് ടീച്ചർ തുടങ്ങിയവർ വേണ്ട നിർദ്ദേശങ്ങൾ നൽകി. തുടർന്ന് ഗണിത ക്ലബ്ബിന്റെ സ്റ്റുഡന്റ് കൺവീനറായി 10F ലെ ആമിന ലിംഹയെ തിരഞ്ഞെടുത്തു.

ശില്പശാല

shilpashala

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 19/07/2025 ന് "Exploring Plantonic Solids " എന്ന വിഷയത്തിൽ Hitha P (NIFT ബാംഗ്ലൂർ) Devanandha(NID ആസ്സാം) എന്നിവർ ശില്പശാലനയി ച്ചു. യുപി, ഹൈസ്കൂൾ തലത്തിലെ ഗണിത ക്ലബ് അംഗങ്ങൾ പങ്കെടുത്ത ശില്പശാല മുൻ അദ്ധ്യാപകൻ അസ്‌ക്കറലി സാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി രമണി ടീച്ചർ, മലയാളം അധ്യാപകൻ രഘു സാർ  എന്നിവർ ആശംസകൾ അറിയിച്ചു. യുപി ഹൈസ്കൂൾ തലത്തിലെ ഗണിത അധ്യാപകർ നേതൃത്വം നൽകിയ ശില്പവിശദീകരിച്ചു. ശാലയിൽ  വ്യത്യസ്തങ്ങളായ ഘനരൂപങ്ങൾ നിർമ്മിക്കുവാൻ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് കഴിഞ്ഞു.

പൈ ദിനം ജൂലൈ 22

pie dinam

ശാസ്ത്ര അക്കാദമിക് മേഖലകളിൽ ഭിന്നസംഖ്യ മൂല്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും ജൂലായ് 22ന്  ആഘോഷിക്കപ്പെടുന്നപൈ ദിനത്തിന്റെ പ്രാധാന്യം 23/07/2025 ന് ഗണിത ക്ലബ്ബിനുവേണ്ടി 10 ഇ ക്ലാസിൽ പഠിക്കുന്ന  ആദിത്യ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.


ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പൈയുടെ പ്രാധാന്യവും പൈയ്യുടെ അനന്ത സ്വഭാവവും അതിന്റെ യഥാർത്ഥ ജീവിതപ്രയോഗങ്ങളും പൈ ദിനം എടുത്തു കാണിക്കുന്നുവെന്ന് ആദിത്യ

മാത്‍സ് ടാലെന്റ് സെർച്ച്‌

TALENT SEARCH

സ്കൂൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/09/2025 ബുധനാഴ്ച സ്കൂൾതല മാത്‍സ് ടാലെന്റ് സെർച്ച്‌ പരീക്ഷ നടന്നു. വിജയികൾ

ഒന്നാം സ്ഥാനം-Niya Naseem KV 9F,രണ്ടാം സ്ഥാനം-Amina Jumna 9D,മൂന്നാം സ്ഥാനം-Abhirami P 10A