അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
SCHOOL ANNUAL DAY 2025.
SCHOOL ANNUAL DAY 2025
School anniversary 2025

സ്കൂളിലെ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, അനധ്യാപകർ ,സ്കൂൾ പിടിഎ ,പൂർവ വിദ്യാർത്ഥി സംഘടനയായ സഹോസ എന്നിവരുടെ സഹകരണത്തോടെ വളരെ ഭംഗിയായി നടന്നുവരുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്.പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹോസ സ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓപ്പൺ സ്റ്റേജ്,5 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ ഓഡിറ്റോറിയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം എന്നിവ സഹോസയുടെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്.

സ്കൂൾ പ്രവേശനോത്സവം

ജൂൺ മാസം ആദ്യ പ്രവർത്തി ദിനം സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിൽ വന്നെത്തുന്ന കുരുന്നുകളെ വാത്സല്യത്തോടെ സ്വീകരിക്കുകയും അവർക്കായി നല്ലൊരു പഠന അന്തരീക്ഷം തുറന്നു കൊടുക്കുകയും ചെയ്യുന്നു.

സ്കൂൾ കലോത്സവം കായികോത്സവം ശാസ്ത്രമേള സ്കൂൾ ആനിവേഴ്സറി എന്നിവ സമചിതമായി നടത്തുകയും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ല, റവന്യൂ ജില്ല ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു

കുട്ടികൾക്കായി യോഗ പരിശീലനം കരാട്ടെ പരിശീലനം എന്നിവ നടത്തിവരുന്നു

ഉച്ചഭക്ഷണം

അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഇരുന്നൂറിൽ പരം കുട്ടികൾക്കായി സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം നവീനവും വൃത്തിയുള്ളതുമായ അടുക്കളയിൽ പാകം ചെയ്ത് നൽകുന്നു. ഓരോ ദിവസവും  വ്യത്യസ്തമാർന്ന ഉച്ചഭക്ഷണമെനു മുൻകൂട്ടി തീരുമാനിക്കുകയും തയ്യാറാക്കി കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.

സ്പെഷ്യൽ കോച്ചിംഗ്

പഠനത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ട 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സ്കൂൾ സമയത്തിന് ശേഷം പ്രത്യേകം പരിശീലനം നൽകിവരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് നടത്തുന്നു. ജനുവരി മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് രാവിലെ 8 .30 മുതൽ വൈകുന്നേരം 6 മണി വരെ പരിശീലനം നൽകുന്നു

ദിനാചരണങ്ങൾ

ദിനാചരണങ്ങളോടനുബന്ധിച്ച് , വിവിധങ്ങളായ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത്.

ബോധവൽക്കരണ ക്ലാസുകൾ

രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ആയി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസുകൾ, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു

വ്യത്യസ്ത സംഘടനകൾ

ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവ വ്യത്യസ്ത പ്രവർത്തനങ്ങളുമായി കൃത്യതയോടെ നടന്നുവരുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികൾക്ക്  എല്ലാവർഷവും വിരഗുളിക, അയൺ ഫോളിക് ആസിഡ് എന്നിവ സർക്കാർ നിർദേശപ്രകാരം നൽകിവരുന്നു. കാഞ്ഞൂർ PHCയിലെ സ്റ്റാഫ് നേഴ്സ് നിശ്ചിത ഇടവേളകളിൽ സ്കൂൾ സന്ദർശിക്കുകയും വേണ്ടുന്നതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. 5,  10 ക്ലാസുകളിലെ കുട്ടികൾക്കായി TD വാക്സിൻ നൽകിവരുന്നു.

സ്കൂൾ ലൈബ്രറി

വിദ്യാർത്ഥികളുടെ വിജ്ഞാനവും സൃഷ്ടിപരവുമായ ചിന്തകളും വളർത്തുന്ന രീതിയിൽ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിവിധ വിഷയങ്ങളിലെ പുസ്തകങ്ങൾ നോവലുകൾ കവിത സമാഹാരങ്ങൾ ജീവചരിത്രങ്ങൾ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.

സ്കൂൾ സൊസൈറ്റി

സ്കൂൾ സൊസൈറ്റി വളരെയധികം കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അഞ്ചു മുതൽ പത്തു വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ കൃത്യസമയത്ത് തന്നെ ഉറപ്പാക്കുന്നു


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം