ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ തുമ്പികൾ

കൊറോണ കാലത്തെ തുമ്പികൾ


എന്താ തുമ്പീ ഒറ്റക്ക്
പൂക്കൾ തോറും ചുറ്റുന്നു
       കൂട്ടിന് പോരാൻ ആളില്ലേ
       കൂടെ കൂടാൻ കൂട്ടില്ലേ
നീയും കൂട്ടിൽ തനിച്ചാണോ
പാട്ടും പാടി ഇരിപ്പാണോ
നിങ്ങള്ക്കുണ്ടോ കോറന്റൈൻ
നിങ്ങള്ക്കുണ്ടോ വൈറസുകൾ
കോവിഡ് കണ്ണ് തുറക്കുന്നു
നാട് മുഴുക്കെ ഭയക്കുന്നു
       തനിച്ചിരിക്കാൻ മടിയായീ
       സ്കൂളില് പോകാൻ കൊതിയായീ
എന്നാണിനിയെന്നറിയില്ല
എന്താണെന്നൊരു പിടിയില്ല
    അയ്യോ തുംമ്പീ എവിടെ പോയ്
         എങ്ങോ നീയും പാറിപോയ്


 

ഫാതിമാ മുഫീദ
2 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത