സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/നമ്മുടെ ലോകം നന്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ലോകം നന്മയ്ക്കായി

നമ്മുടെ ലോകജനത ഇന്ന് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രെതിസന്തി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനു പല കാരണങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം മാനുഷിക ഇടപെടൽ ആണ്. നാം ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു പ്രതിസന്ധി ആയതിനാൽ നമുക്ക് ഇപ്പോഴും അറിയില്ല എന്താണ് ഇതിനൊരു പ്രതിവിധി എന്ന്. എന്നാലും നമ്മുടെ മാനവരാശി മുഴുവനും ഒന്നിച്ചു നിൽക്കുന്ന ചില അത്യപൂർവ നിമിഷങ്ങൾ നമുക്ക് കാണാൻ സാധിച്ചു ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം ഒന്നിച്ചു നിൽക്കുന്ന ഈ മനോഭാവം നമ്മൾ മാറ്റേണ്ടിയിരിക്കുന്നു

നാം കേരളീയർക്ക് തലമുറകളായി കൈമാറി കിട്ടിയ ഒരു ദുശീലമാണ് സ്വന്തം പരിസരം വൃത്തിയാക്കുക എന്നിട്ട് മറ്റുള്ളവരുടെ പരിസരം വൃത്തികേട് ആക്കുക എന്നത്. വളർന്നു വരുന്ന തലമുറ ഇത് ആവർത്തിക്കും.. അതിനാൽ നാം മാറണം നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഒക്കെ നല്ല പ്രവർത്തികൾ ചെയ്യാൻ പഠിപ്പിക്കണം. ഇത് നമ്മുടെ പരിസ്ഥിതിയെ തനിമയോടെ നിലനിർത്തി നമ്മുടെ ലോകം ശുചിത്വമാകാൻ സഹായകമാകും

അച്ഛനമ്മമാർ ചെയ്യുന്ന ശീലങ്ങൾ ഞങ്ങൾ കുട്ടികളും ശീലിക്കും അതിനാൽ അവർ മാറേണ്ടത് അനിവാര്യമാണ്. നമ്മൾ വിദ്യാർത്ഥികൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിലൂടെ നമുക്ക് ചുറ്റും വൃത്തിയാകും. നമ്മൾ സമൂഹത്തിന്റെ വാഗ്ദാനങ്ങൾ ആണ്. ശെരിക്കും പറഞ്ഞാൽ വളരുന്ന ശിഖരങ്ങൾ.

നമ്മുടെ ജീവിത രീതികൾ ആണ് സ്വന്തം വീട്ടിൽ പോലും അപരിചിതരെ പോലെ കഴിയേണ്ട സാഹചര്യത്തിൽ നമ്മളെ എത്തിച്ചത്... നാം ഏവരും നമ്മളെയും നമുക്ക് ചുറ്റുമുള്ളവയെയും സംരക്ഷിക്കണം അത് നമ്മുടെ കടമ ആണ്. വിദ്യാഭ്യാസവും ഉദ്യോഗവും പണവും ഒക്കെ കൂടിയപ്പോ നാം നമ്മുടെ പരിസ്ഥിതി മറന്നു. അതിനാൽ ഇന്ന് നാം എങ്ങനെ നമ്മുടെ കൈകൾ കഴുകണം എന്ന് പഠിച്ചു കൊണ്ടിരിക്കുന്നു..

നമുക്ക് ചുറ്റുമുള്ള മരങ്ങൾ വെട്ടിനികത്തിയും കുന്നുകൾ നികത്തിയും മനുഷ്യൻ വലിയ മാളികകൾ പണിയുമ്പോൾ നാം നമുക്ക് തന്നെ കുഴി കുഴിക്കുകയാണ് ചെയ്യുന്നത്. നാം നിലനിൽക്കണമെങ്കിൽ നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളും നിലനിൽക്കണം. ചീഫ് സിയാറ്റിൽ തന്റെ പ്രെസംഗത്തിൽ പറയുകയുണ്ടായി "whatever happens to the beasts, soon happens to the man " അതെ നമ്മുടെ ചുറ്റിലും എന്ത് സംഭവിച്ചാലും അതു നമ്മെ ബാധിക്കും. ആയതിനാൽ നമ്മുടെ പരിസരം, പ്രകൃതി, ജീവജാലങ്ങൾ എന്നിവയെ എല്ലാം സംരക്ഷിക്കാൻ നാമോരോരോരുത്തരും ബാധ്യസ്ഥരാണ്.

ഡോളി റോബിൻ
5 A സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം