(ക്ഷണിക്കാതെ വന്ന അതിഥി ഇവൻ, കൊറോണ)
(നഗ്നനേത്രങ്ങളാൽ ദർശനം അസാധ്യം എങ്കിലും)
(കീഴ്പ്പെടുത്തി.. ആധിപത്യ രാജ്യങ്ങളെ)
(ധനിക ദരിദ്ര ഭേദമന്യേ കാർന്നു തിന്നു മാനവരെ..)
(ലോകത്തിന് പല പാഠങ്ങളും നൽകിയ അവൻ )
(ചേർന്നു നിൽക്കണം എന്ന് പറഞ്ഞവരെ )
(അകറ്റി നിർത്തിയ വിഷാണു)
കൈകൾ പതപ്പിച്ചും മുഖാവരണം അണിഞ്ഞും)
(തുരത്തണം നമുക്ക് ഈ മഹാമാരിയെ)
(നല്ല നാളേക്കായി നാടും നഗരവും കാണാൻ ഇറങ്ങാതെ)
(വീട്ടിലിരുന്ന് പൊരുതേണം..)
(പള്ളിക്കൂടത്തിന്റെയും പള്ളി അമ്പലങ്ങളുടെയും )
(വാതിൽ തുറക്കാനായി,)
( നാം വാതിലടച്ചു വീട്ടിൽ ഇരുന്നീടേണം... )