സി.എ.എച്ച്.എസ്. പെരുവെമ്പ/എന്റെ ഗ്രാമം
പെരുവെമ്പ/എന്റെ ഗ്രാമം
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ പെരുവെമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് പെരുവമ്പ. പെരുവെമ്പ, പുതുനഗരം എന്നീ ഗ്രാമങ്ങളാണ് തൊട്ടടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. .പാലക്കാട് പട്ടണത്തിന് തെക്ക് വശത്തായി പന്ത്രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പെരുവെമ്പ്.
ചരിത്രം
പെരുവെമ്പ് എന്ന പേര് ഈ ഗ്രാമത്തിന് ലഭിച്ചതിന് പിന്നിൽ പല ഐതിഹ്യകഥകളും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.ഈ പേര് ലഭിക്കാനിടയായതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറയാനിടയായിട്ടുള്ളത്.
ഒന്ന് ഈ ഗ്രാമത്തിൽ ചേരമാൻപെരുമാൾ മഹാരാജാവ് ഓരോദിവസം വീതം നൂറ്റിഒന്ന് ദിവസം നൂറ്റിഒന്ന് പ്രദേശത്ത് താമസിച്ചു എന്നും അവിടെങ്ങളിലെല്ലാം ഓരോ കുളവും ഓരോ അമ്പലവും നിർമിച്ചു എന്നുമാണ് ഐതിഹ്യം അങ്ങനെ പെരുമാൾഎന്ന പേരിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നു എന്നു പറയപ്പെടുന്നുണ്ട്.
രണ്ട്-വളരെ പഴയകാലത്ത് ഈ പ്രദേശത്ത് ധാരാളം പെരുത്ത വലിപ്പത്തിലുള്ള വേപ്പുമരങ്ങൾഉണ്ടായിരുന്നുഎന്നും പെരുംവേപ്പ് എന്നത് ലോപിച്ച് പെരുവെമ്പ് എന്നായിമാറി എന്നും പറയപ്പെട്ടുന്നു.
മൂന്ന്-പെരുവെമ്പിനും സമീപപ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ.ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം .ഭഗവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.1956 ന് മുൻപ് ഈപ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറ കീഴിലായിരുന്നു. തമിഴിൽ ഭഗവതിയെ അംബാൾ എന്നാണ് വിളിക്കുക.അങ്ങനെ അംബാൾ എന്ന വിശേഷണത്തിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പറയുന്നു.മൺപാത്ര നിർമ്മാണവും ഇവിടെയുണ്ട്.
വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു. മൺപാത്രനിർമാണവും ഇവിടെയുണ്ട്.പെരുവമ്പ സി എ സ്കൂളിനോട് അടുത്ത ചേർന്ന ഗ്രാമം ആണ് കല്ലഞ്ചിറ.പ്രധാനമായി അവിടെ പാരമ്പര്യമായി നെയ്തു എന്ന വിദ്യ തുടർന്നുവരുന്നു.ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ച നാരുകളാണ് അവിടെ വസ്ത്രനിര്മാണത്തിനായി ഉപയോഗിക്കുന്നത്.കൈത്തരികൾ ഉപയോഗിച്ച നെയ്ത തുണികൾ ആണ് അവിടെ ഉപയോഗിക്കുന്നത് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- സി.എ.എച്.എസ്.എസ്. പെരുവമ്പ
- ജി. ജെ.ബി. സ്കൂൾ പെരുവമ്പ
- പോസ്റ്റ് ഓഫീസ്