എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ കൊറോണ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാഠങ്ങൾ


കൊറോണ പുതിയ പാഠങ്ങളാണ്
നമ്മെ പഠിപ്പിക്കുന്നത്
ശരീരം അകലെയെങ്കിലും
ഹൃദയം കൊണ്ട്
നമുക്ക് അടുക്കാൻ കഴിയും
നമ്മൾ മലിനമാക്കിയ
പുഴകളേയും നദികളേയും
ശുദ്ധീകരിക്കാൻ കഴിയും
മാലിന്യക്കൂമ്പാരമാക്കിയ വീഥികളെ
ശുചികരിക്കാൻ കഴിയും
പുകയില്ലാതെ പൊടിയില്ലാതെ
ശുദ്ധവായു ശ്വസിക്കാൻ കഴിയും
ആർഭാടമില്ലാതെ വേഗതയില്ലാതെ
ജീവിക്കാൻ കഴിയും
പ്രകൃതി നൽകുന്നതാണ്
ഏറ്റവും വലിയ പാഠം
ഒറ്റ വൈറസിന്
നമ്മുടെ ജീവിതത്തെ മാറ്റാൻ കഴിയും

ലയ മാർട്ടിൻ
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത