ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂൾ വൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ B, വർക്ഷോപ് ഇൻസ്‌ട്രക്ടർ ശ്രീ ആലം അഹദ്, മാത്‍സ് അധ്യാപിക ശ്രീമതി എലിസബത്ത് എന്നിവർ പ്രകൃതിസംരക്ഷണ അവബോധന പ്രസംഗം നടത്തി. എല്ലാ ക്ലാസ്സിലും പ്രകൃതി സംരക്ഷണം മുൻനിർത്തികൊണ്ടുള്ള ബാനർ പ്രദർശിപ്പിക്കുകയും കുട്ടികളെ പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന തൈകൾ സ്കൂൾ പരിസരത്തു നടുകയും അതുവഴി കുട്ടികൾക്കു പ്രകൃതിസ്നേഹത്തിനു മാതൃക നൽകാനും സാധിച്ചു.