ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
സ്കൂളിലെ പ്രവേശനോത്സവം ജൂൺ 2ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് ചെയർമാൻ ശ്രീ.പി.എസ് ബാജിലാൽ നിർവ്വഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എൽ. ജി .സിന്ധു സ്വാഗതം ആശംസിച്ചു. എം .പി .റ്റി .എ. പ്രസിഡന്റ് ദീപാ നൈജിൽ, സീനിയർ അസിസ്റ്റന്റ് എസ്. അനിൽകുമാർ , എ.പി ലീന( അദ്ധ്യാപിക) എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി (ശ്രീമതി.കൃഷ്ണേന്ദു കുറുപ്പ്)ക്കുവേണ്ടി ശ്രീ എ .ഹാഷിം നന്ദി പറഞ്ഞു. പ്രവേശനോത്സവ ഗാനം, ലഹരിക്കെതിരായ നൃത്താവിഷ്കാരം, കവിതകൾ, കഥകൾ തുടങ്ങിയവ ചടങ്ങിനു മാറ്റുകൂട്ടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചടങ്ങുകൾ ക്യാമറയിൽ പകർത്തി.