സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. മറ്റു ക്ലബുകളെ പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരിശ്രമിക്കാറുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.