അയ്യന്തോൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ട ഒരു സ്ഥലമാണ് അയ്യന്തോൾ.

തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും ഏകദേശം 2 കി,മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴയ്ക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എൻ. സി. യു. പി. എസ്. അയ്യന്തോൾ
  • അപ്പൻ തമ്പുരാൻ സ്മാരകം
  • സർ‌ക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ
  • സർക്കാർ ലോ കോളേജ്
  • സെന്റ് മേരീസ് അസംപ്ഷൻ പള്ളി

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • നിർമ്മല കോൺവെന്റ് അപ്പർ പ്രൈമറി സ്കൂൾ
  • സർ‌ക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ
  • അമൃത വിദ്യാലയ
  • കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ ലോ കോളേജ്

അവലംബം

https://ml.wikipedia.org/wiki


ചിത്രശാല