ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:MISHAL

Schoolwiki സംരംഭത്തിൽ നിന്ന്

യുദ്ധം, അക്രമം, സംഘർഷം, പീഡനം എന്നിവയിൽ നിന്ന് രക്ഷനേടാൻ പലായനം ചെയ്യുകയും മറ്റൊരു ദേശത്ത് സുരക്ഷിതത്വം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്ട്ര അതിർത്തി കടക്കുകയും ചെയ്തവർ” എന്നാണ് യുഎൻ അഭയാർത്ഥി ഏജൻസി അഭയാർത്ഥികളെ നിർവചിക്കുന്നത്. 1951 ലെ ആഗോള അഭയാർത്ഥി കൺവെൻഷൻ വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക വിഭാഗത്തിലെ അംഗത്വം, അല്ലെങ്കിൽ പീഡിപ്പിക്കപ്പെടുമെന്ന ഭയം കാരണം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തതോ, ആഗ്രഹിക്കാത്തതോ ആയ ഒരാൾ എന്നാണ് ഒരു അഭയാർത്ഥിയെ രാഷ്ട്രീയമായി നിർവചിക്കുന്നത്. എന്നാൽ ഇത്തരം കാരണങ്ങൾ കൊണ്ടല്ലാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നിമിത്തം വെള്ളപ്പൊക്കം, വരൾച്ച, സമുദ്ര നിരപ്പിലുള്ള വർധന, ഉരുൾപൊട്ടൽ തുടങ്ങിയ കാരണങ്ങളാൽ പലായനം ചെയ്യേണ്ടിവരുന്ന ആളുകളെ ഈ നിർവചനങ്ങൾ പരിഗണിക്കുന്നില്ല. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളാൽ പാലായനം ചെയ്ത ആളുകളെ കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് വിളിക്കാം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:MISHAL&oldid=2660701" എന്ന താളിൽനിന്ന് ശേഖരിച്ചത്