ഒരു മഹാമാരി ഈ ലോകത്തെ
ഒന്നായ് വായ് പിളർന്നു വിഴുങ്ങിടുന്നു.
ചേതനയറ്റ ജീവനുകൾ
മണ്ണിലലിഞ്ഞു ചേർന്നിടുന്നു.
കൊറോണ തൻ നീരാളി കയ്യിൽപെട്ട്
ജീവിതത്തിന്നായ് നാം കേണിടുന്നു
പുതിയൊരു പുലരിയെ വരവേൽക്കാൻ
എല്ലാരും ഒന്നായ് കൊതിച്ചീടുന്നു.
ഈ മഹാവിപത്തിനെ തുരത്തീടുവാൻ
നമുക്കൊന്നായ് കൈകോർത്തീടാം
പുതിയൊരു നാളെയെ കിനാവ് കണ്ട്
ഒത്തോരുമിച്ചു നമുക്ക് നീങ്ങാം