ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024 ജൂൺ 3ന് ഗംഭീരമായി തന്നെ പ്രവേശനോത്സവം നടത്തുകയുണ്ടായി. ക്ലാസ് മുറിയും സ്കൂൾ പരിസരവും സാമൂഹ്യപ്രവർത്തകരുടെയും പിടിഎയുടെയും സഹായത്തോടെ വൃത്തിയാക്കി. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോൺ തോമസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാബു അധ്യക്ഷസ്ഥാനം അലങ്കരിക്കയുണ്ടായി. പ്രിൻസിപ്പാൾ ബിനുജ ടീച്ചർ സദസ്സിൽ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആശംസ പ്രസംഗം ഉണ്ടായിരുന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

പ്രവേശനോത്സവം
പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജീവിത തരത്തിലുള്ള കാര്യപരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ വീടുകളിൽ ചെടികൾ നടാനുള്ള നിർദ്ദേശം അധ്യാപകർ നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷങ്ങൾ നട്ടു. അന്ന് നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പ്രധാന അധ്യാപിക പറഞ്ഞു കൊടുത്തു. തുടർന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗം സംഘടിപ്പിച്ചു അസംബ്ലിയിൽ തന്നെ പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.

വായന ദിനം

ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട സർഗാത്മകമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് എച്ച് എം സംസാരിക്കുകയുണ്ടായി സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് മുഖ്യാതിഥിയായ ഒരു ക്ലാസ് കുട്ടികൾക്ക് വേണ്ടി നടത്തി. വായന ദിനാഘോഷവുമായി അനുബന്ധിച്ച് കുട്ടികളുടെ പുസ്തകപയരുചയം ഉണ്ടായിരുന്നു. ഇംഗ്ലീഷ്, മലയാള എഴുത്തു കാരെയും അവരുടെ പ്രധാനപ്പെട്ട പുസ്തകങ്ങളെയും പരിചയപ്പെടുത്തി. എൽപി യുപി തല കവിത പാരായണം പ്രസംഗം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26 ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പാർലമെന്റ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് സ്പീക്കർ എന്നിവരെ കുട്ടികളിൽ നിന്ന് തി രഞ്ഞെടുത്ത് മറ്റു കുട്ടികൾ സഭാംഗങ്ങളായി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. സഭാംഗങ്ങൾ പ്രമേയം അംഗീകരിക്കുകയും ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശേഷം ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നൃത്താവിഷ്കാരം നടത്തി. എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം നടത്തുകയുണ്ടായി . ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം