എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാഴയൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ടൗൺ കഴിഞ്ഞ് അഴിഞ്ഞിലം പാറമ്മൽ മുതൽ വാഴക്കാട് പഞ്ചായത്തിലെ ചെണ്ണയിൽ പള്ളിയാളി പാലം വരെയാണ് വാഴയൂർ ഗ്രാമപഞ്ചായത്ത് അതിർത്തികൾ.ചാലിയാർ പുഴയുടെ തീരത്ത് കൂടെകോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിപ്രദേശമാണ് വാഴയൂർ പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.ആറാം വാർഡിലാണ് സ്കൂൾ നിലനിൽക്കുന്നത്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. കോഴിക്കോട് പാലക്കാട്‌ ഗ്രീൻ ഫീൽഡ് ഹൈവേ സ്കൂളിന്റെ അടുത്തുള്ള പ്രദേശത്തു കൂടെയാണ് കടന്നു പോകുന്നത്. സ്കൂളിന്റെ 1 കി.മി ഉള്ളിലാണ് നിർദ്ധിഷ്ട പാലക്കാട്‌ ഹൈവേയുടെ മലപ്പുറം കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന പാലം വരുന്നത്.

VAZHAYOOR

ഭൂമിശാസ്ത്രം

ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത്  താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്.
VAZHAYOOR

1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ)

വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂർ മലനിരകൾ. വാഴയൂർ-പെരിങ്ങാവ് റോഡിൽ ചെറുകാവ്, വാഴയൂർ പഞ്ചായത്ത് അതിർത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോൾ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോൾ കിട്ടുന്നതെന്ന് സഞ്ചാരികൾ പറയുന്നു. അതുകൊണ്ടുതന്നെ സന്ദർശകർ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാൽ.

horizon hill

വാഴയൂർ കയത്തെക്കുറിച്ച്‌ ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പേരുകേട്ട ഗ്രാമമാണ് വാഴയൂർ  പഞ്ചായത്ത്.

ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽ 16 ഓളം സ്കൂളുകൾ പ്രവർത്തിക്കുന്നു.ഇതുകൂടാതെ  രണ്ട് സിബിഎസ്ഇ സിലബസ് സ്കൂളുകളും ഉണ്ട്

  • എൽ പി തലത്തിൽ 9 സ്കൂളുകൾ ഉണ്ട്.
  • ജിഎൽപിഎസ് കാരാട്,ജി എൽപിഎസ് വാഴയൂർ,എന്നിവയാണ് സർക്കാർ സ്കൂളുകൾ കൂടാതെ
  • ഹൊറിസോൺ ഇൻറർനാഷണൽ സ്കൂൾ
  • സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ്,ഓട്ടോണോമസ് ( SIAS)
  • മിംസ് നഴ്സിംഗ് കോളേജ്

വേദവ്യാസ എൻജിനീയറിങ് കോളേജ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രമുഖ സ്ഥാപനങ്ങൾ വാഴയൂർ പഞ്ചായത്തിലാണ്സ്ഥിതിചെയ്യുന്നത്.ഹയർസെക്കൻഡറി തലത്തിൽ കക്കോവ് പിഎം എസ് എ പിടി ഹയർ സെക്കൻഡറി സ്കൂളാണ് (PMSAPTHSS) പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ.

പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് കാരാട്
  • ജി എൽപിഎസ് വാഴയൂർ
  • വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം
  • വാഴയൂർ കൃഷിഭവൻ
  • വാഴയൂർ മൃഗാശുപത്രി