ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വാണിയമ്പലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിയമ്പലം

വാണിയമ്പലം പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന വാണി ദേവിയുടെ (സരസ്വതി) അമ്പലം (ക്ഷേത്രം) എന്ന അർത്ഥത്തിലാണ് വാണിയമ്പലത്തിന് ഈ പേര് ലഭിച്ചത്. വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയിലെ നിലമ്പൂരിനു 10 കിലോമീറ്റർ മുമ്പുള്ള സ്റ്റേഷൻ. മരവ്യവസായത്തിന് പ്രശസ്തം.വണ്ടൂർ, നിലമ്പൂർ, അമരമ്പലം, കാളികാവ്, കരുവാരകുണ്ട്,പാണ്ടിക്കാട്,എന്നിവ അടുത്തുള്ള പ്രദേശങ്ങൾ.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലാണ് മലപ്പുറത്തിന് 40 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വാണിയമ്പലം (വാണിയമ്പലം). ചുറ്റുമുള്ള പട്ടണങ്ങളിൽ പാണ്ടിക്കാട്, തുവ്വൂർ (തെക്ക്), കാളികാവ് (കിഴക്ക്), വണ്ടൂർ, നിലമ്പൂർ (വടക്ക്) എന്നിവ ഉൾപ്പെടുന്നു. വണ്ടൂരിൽ നിന്നും കിഴക്കോട്ട് കാളികാവിലേക്ക് പോകുന്ന വഴിയിലാണ് ഈ ചത്വരം. താളിയംകുണ്ട് വഴി ചെമ്പ്രശ്ശേരിക്കുപോകുന്ന പാത, അമരമ്പലം റോഡ് എന്നിവ വാണിയമ്പലത്ത് വച്ച് കാളികാവ് പാതയിൽ ചേരുന്നു. വാണിയമ്പലം പാറ ഒരുപാട് സഞ്ചാരികളെ ആകർഷിക്കുന്നു. ഒരു സർക്കാർ സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ
  1. കെ ബി ശ്രീദേവി - പ്രശസ്ത നൊവലിസ്റ്റ്
  2. വാണിയമ്പലം അബ്ദുറഹിമാൻ മുസ്ലിയാർ - മുസ്ലിം പണ്ഡിതൻ
  3. പോരൂർ ഉണ്ണികൃഷ്ണൻ - തായമ്പക വിദഗ്ദ്ധൻ
  4. ഡോ.അബ്ദുസ്സലാം അഹമദ് - മുസ്ലിം പണ്ഡിതൻ , മാധ്യമ പ്രവർത്തകൻ
  5. മുഹമ്മദ്‌ അമാനി മൗലവി. പണ്ഡിതൻ, പരിഭാഷകൻ.
ആരാധനാലയങ്ങൾ
  • ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രം (വിനോദസഞ്ചാരികളും തീർത്ഥാടകരും സാധാരണയായി സന്ദർശിക്കുന്ന ഒരു പ്രശസ്തമായ ക്ഷേത്രമാണ് വാണിയമ്പലം ദേവി ക്ഷേത്രം.  40 ഏക്കറിൽ പരന്നുകിടക്കുന്ന പാറക്കെട്ടുകളുടെ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.)
  • മുടപ്പിലാശ്ശേരി ഭദ്രകാളി ക്ഷേത്രം
  • വാണിയമ്പലം വലിയ ജുമാ മസ്ജിദ്
  • പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം
  • പോരൂർ ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സി കെ ജി എൽ പി എസ് വാണിയമ്പലം
  • ജി എച്ച് എസ് എസ് വാണിയമ്പലം
  • എ എം എസ് ഇംഗ്ളീഷ് സ്കൂൾ

ചിത്രശാല

അവലംബം