ലഹരി എന്ന കനൽ

മരണമെന്ന വാതിലിനപ്പുറം
ലഹരിയെന്ന കടലിരമ്പുന്നിതാ
ആദ്യമാരെന്നു കാത്തിരിക്കുന്നൊരാ
കഴുകനാണവൻ കനലാണവൻ
മനസ്സിലേക്കോടിയെത്തുന്ന കനലതിൽ
തീരങ്ങൾ തേടുന്ന വഞ്ചികളുമുണ്ട്.

ഒഴുകിയകലുന്ന കടലാസു തോണിയിൽ
അധിപനാകുന്ന ജലമാണ് ലഹരി
നിറയുമോമൽ പുഞ്ചിരികളിൽ
ഇറ്റി വീഴുന്ന കണ്ണുനീരാണ്‌ ലഹരി
ജീവിതത്തെ ചുട്ടു ചാരമാക്കാൻ
ഒരു തുളളി മദ്യവും പുകയും മതി.

ദൂരെയായ് തെളിയുന്ന വെളിച്ചത്തിൽ
ഒഴുകിയടുക്കുന്നവനറിയില്ല
അടുക്കുംതോറും ചുട്ടെരിക്കുന്ന തീഗോളത്തെ
വീഥികളിലൊഴുകുന്ന പുകപടലങ്ങളിൽ
ലഹരികാണുന്ന ബാല്യത്തിനറിയില്ല
ജ്വലിക്കാൻ കാക്കുന്ന കനലിനെ.

അന്ത്യനാളുകൾ മരണത്തെ പുല്കുമ്പോൾ
ജീവിതം ഒരു മൗനമായ് ,
ഒടുങ്ങാത്ത ദുഃഖമായി ,
മനസ്സിനെ തഴുകുന്നു
അരികിൽ ഒരു പതനത്തിൻ നിർവൃതി
അനുഭവിക്കുന്ന "ലഹരി എന്ന കനൽ."
 

 

കീർത്തന എം
10 E ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത