പ്രതിരോധം

കൊറോണയെന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നാം വളരെയധികം ശ്രദ്ധിക്കണം. ഭയമല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളമാണ് കൊറോണ പ്രതിരോധത്തിൽ മുന്നിട്ടു നിൽക്കുന്നത്. നാം വ്യക്തി ശുചിത്വം പാലിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് നല്ലപോലെ കഴുകണം. രോഗികളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം. മാസ്ക് ധരിക്കണം. അതാണ് സമൂഹ വ്യാപനം കുറയാൻ നല്ലത്. കൊറോണ ഉള്ളവർ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം കർശനമായി പാലിക്കുക. സ്കൂൾ കുട്ടികൾ പുസ്തകം വായിക്കുക, ചിത്രം വരയ്ക്കുകയോ ചെയ്യുക. ആവശ്യമില്ലാതെ  റോഡിൽ ഇറങ്ങി നടക്കരുത്. നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

അജൽരാജ്. പി
3 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം