മുമ്പ്...
എന്തു വേഗത...
മത്സരിച്ചോടിയ
ആ രാപകലുകൾ...
ആ തിരക്കിതെവിടെ...
എന്തിനായിരുന്നു
കച്ചക്കെട്ടിയിറങ്ങിയ യാത്രകൾ...
എന്തായിരുന്നു മോഹങ്ങൾ... അവ വേണ്ടയിനി.
അനാവശ്യ ആവശ്യങ്ങൾ
എവിടുന്ന് വിരുന്നെത്തി...
അടച്ചിട്ട മാളുകൾ...
ആർഭാടത്തിനു താഴിയിട്ടു.
കരുതിയില്ല ഈ കരുതൽ.
നന്ദി കൊറോണ...
പാഠം പഠിപ്പിച്ചതിന്