ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ശാസ്ത്രമേള/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പതിനെട്ടാം വർഷവും ഓവറോൾ കൈവിടാതെ ദേവധാർ താനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ദേവധാർ ഗവ:സ്കൂളിന് അപൂർവ്വനേട്ടത്തിൻ്റെ മറ്റൊരു

പൊൻതൂവൽ കൂടി.തുടർച്ചയായി പതിനെട്ടാം വർഷവും യുപി ഗണിതശാസ്ത്രമേളയിലെ ഓവറോൾ നേടി കൊണ്ടാണ്ഈ അപൂർവ്വനേട്ടം കരസ്ഥമാക്കിയത്.സ്കൂൾതല ഗണിതശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ കണ്ടെത്തുകയും മാസങ്ങളോളം നീണ്ടുനിൽക്കുന്ന നിരന്തര പരിശീലനത്തിലൂടെ ഏറ്റവും മികച്ച പ്രതിഭകളാക്കി അവരെ മാറ്റുകയും ചെയ്യുന്നതിൻ്റെ ഫലമാണിത്. എല്ലാറ്റിനും മുന്നിൽ നിന്ന് നയിക്കുന്നത്   യുപി ഗണിതശാസ്ത്ര  സീനിയർ അധ്യാപിക ടി എൻ മിനിമോൾ ആണ്.വർഷാവർഷം മാറിവരുന്ന ഗണിത കൺവീനർ, ജോയിന്റ് കൺവീനർ,മറ്റ് ഗണിത അധ്യാപകർ കുട്ടികൾ രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ  കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണിത്.... അവധി ദിനങ്ങളും പ്രവൃർത്തി ദിനങ്ങളിലെ അധിക സമയങ്ങളും പരിശീലനത്തിന് വേണ്ടി പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം നിലനിർത്തുന്നതെന്ന് HM ബിന്ദുവും ഡപ്യൂട്ടി HM V V N അഷ്റഫും പറഞ്ഞു.