ആരവാഘോഷങ്ങൾ രാവുകൾ തീർന്നിതാ
ഭീതിതൻകരിനിഴൽവീഴുന്നിതാ,
തകരരുത് നാം തളരരുത് നാം
ഒരായുസ്സിൻ
വർണ്ണ പകിട്ട് ചോരാതെ.
സൂര്യരശ്മി യിൽ നിന്നും അകലെയായി
നിലാവിൻ തണുത്ത രാവിൽ നിന്നും ,
ദരിദ്രനില്ല ധനികനില്ല സമ്പത്തും വെറുംകരിയിലയോട് സമാനമായ് .
ലോകരാഷ്ട്ര തത്വചിന്തകൾ
ഏകീഭൂതമീ നിമിഷ മതിൽ,
വിഷുവും ഈസ്റ്ററും റമദാനുമെല്ലാം
വെറും ചടങ്ങുകൾ മാത്രമായി .
കുഞ്ഞിളം കാലുകൾ നിശ്ചലം യാത്രയായി ഒരു പുഞ്ചിരിയാൽ,
ദുഃഖത്തിൽ സന്തോഷമായി പിറന്ന
പിഞ്ചോമന നീ ഒരു മാലാഖ.
നിനക്കായി കരുതിയ പുഷ്പവാടിയിൽ
ഇന്നു നീ മറയുകയാണോ പൂക്കളാൽ,
ഒന്നായി ചേർന്നിടാം കൈകൂപ്പിടാം
സേവന സന്നദ്ധരായ മാലാഖമാർക്കായ്.