ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/നമുക്ക് രോഗങ്ങളെ അതിജീവിക്കാം
നമുക്ക് രോഗങ്ങളെ അതിജീവിക്കാം
നമ്മുടെ ലോകം ഇപ്പോൾ ഭീതിയിലാണ്.ചൈനയിലെ വുഹാനിലെ മാംസമാർക്കറ്റിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് എന്ന് കരുതുന്നു.ഈ രോഗത്തെ തുരത്താൻ ലോകം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. ഇങ്ങനെയുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതെങ്ങനെയാണ്? മനുഷ്യന് പ്രകൃതിയിൽ നിന്നുള്ള തിരിച്ചടിയായിരിക്കാം ഈ മഹാമാരി.മനുഷ്യൻ വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചു,പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഭൂമിയെ നശിപ്പിച്ചിരിക്കുകയാണ്.
പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്.ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയരുത്.വീടിനുചുറ്റും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടന്നാൽ കൊതുക് പെരുകുകയും രോഗങ്ങൾ പകരുകയും ചെയ്യും.
പ്രകൃതിയെ സംരക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ രോഗങ്ങളെ നേരിടാനുള്ള ശേഷി നമ്മുടെ ശരീരത്തിന് കൈവരിക്കാം.രോഗപ്രതിരോധശേഷി നേടുന്നതിലൂടെ രോഗങ്ങളേയും നമുക്ക് ചെറുത്ത് നിൽക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |