വേനലവധി

നൂറാം കോലും, കവടികളിയും, പാമ്പും കോണിയും തന്നെ ശരണം. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാനാകുന്നില്ല. എല്ലായ്പ്പോഴും വഴക്ക്. ആദ്യം പറഞ്ഞു സ്കൂൾ പൂട്ടിയാൽ കളിക്കാംന്ന്. ഇപ്പോൾ പറയുന്നു കളിക്കണ്ടാന്ന്. കഴുകി, കഴുകി കൈ വെളുത്തു. അപ്പനു പണിയില്ല. അമ്മാമ്മ പറഞ്ഞു കൈ പോലെ കലവും വെളുത്തെന്ന് . ഹണിയും, ബണിയും, മോപ്പഡും എപ്പോഴും ചിരിക്കുന്നു. എല്ലായ്പ്പോഴും ഒരുപോലെ. കണ്ടുമടുത്തു. ഞാൻ പതിയെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. പിറകിൽ നിന്ന് ചെവിക്ക് പിടിച്ച് അമ്മ പറഞ്ഞു  ; "കൊറോണ" പിടിക്കും. വീണ്ടും പതിയെ അകത്തേക്ക് .....

വൈഗ കെ റൈബൻ
2 A ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ