ഓർമ്മകൾ തൊട്ടുരുമ്മി ഇന്ന് നീ പെയ്തിറങ്ങുമ്പോൾ
ഓർക്കുന്നു ഞാൻ എന്റെ പോയ കാലം
അല്ലയോ നിർകണങ്ങളെ നീ എന്നും
എനിക്കെന്റെ ഓർമയാണ്
അതിലുപരി എന്റെ പ്രാണനാണ്
നിൻ തണുത്ത കുളിരേറ്റ് ഉണരാൻ മടിച്ചു
സ്കൂളിൽ പോകാൻ മടിച്ചു നടിച്ചു
മൂടി പുതച്ചു കിടക്കുമ്പോഴും നീ
നിൻ തണുകരങ്ങൾ എന്നിൽ തലോടി
നീ എനിക്കായ് നൽകിയ പല നിമിഷങ്ങളും
ഇന്നെനിക്കു ഒരോർമ്മ മാത്രം
എത്ര എത്തിപ്പിടിക്കാൻ ശ്രമിച്ചാലും
എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നോരോർമ്മ
നീ വരുന്ന ദിനങ്ങളിൽ മൊട്ടിടുന്നു
എൻ ബാല്യവും കൗമാരവുമെല്ലാം .....
മഴയെ നീ നൽകി പലർക്കും
പ്രണയത്തിന് ചില വസന്ത കാലം
ഇന്ന് നീ മെയ്യിൽ പതിക്കുമ്പോൾ ഞാൻ ഓർക്കുന്നു
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നു ..