ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ കരങ്ങൾ
പ്രകൃതിയുടെ കരങ്ങൾ
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി " എന്നെഴുതി വരികൾ അവസാനിപ്പിക്കുമ്പോൾ ആ കലാകാരൻറെ ദീർഘദർശനം നമുക്ക് മനസിലാക്കാം.ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ അതോടൊപ്പം തന്നെ മനുഷ്യനും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വികസനത്തിൻറെ വീഥിയിലേക്ക് ഓരോ ചുവടും മുന്നോട്ടു വയ്ക്കുമ്പോൾ നാം അറിയാതെ പ്രകൃതിയിൽ നിന്നും ഒത്തിരി അകലെ എത്തിയിരിക്കുന്നു.പാരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കേന്ദ്രമായും ഭൂമിയെ കല്ലും കരിയും എണ്ണയും ഊറ്റിഎടുക്കാനുള്ള . ഖനന കേന്ദ്രമായും നാം കണക്കാക്കുന്നു. സുഖ -സന്തോഷങ്ങൾ പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും വാനോളം ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി നാമിന്ന് അധ:പതിച്ച് കഴിഞ്ഞിരിക്കുന്നു. ഭൂമിയുടെ നാഡീ ഞരമ്പുകൾ ആണ് നദികൾ.എന്നാൽ ഇന്ന് അവ ശോഷിച്ചുകൊണ്ടിരിക്കുന്നു . ജല സസ്യങ്ങളുടെ ശ്വസന വേരുകളിൽ എണ്ണപ്പാട മൂടുകയാൽ കൂട്ടത്തോടെ അവ നശിക്കുന്നു. കലിയുഗത്തിൽ മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന ഒരവസ്ഥ വരും എന്നാണ് പ്രവചനം.നമ്മുടെ പ്രവർത്തനങ്ങൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ അത്തരമൊരുകാലം എത്തുക തന്നെ ചെയ്യും. 'ദൈവത്തിൻറെ സ്വന്തം നാട് ' എന്ന് വൈദേശികർ വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം പോലും പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും മാറി നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളിന്ന് കോണ്ക്രീറ്റ് സൗ ധങ്ങളുടെ അടിത്തറയായി നിലകൊള്ളുന്നു. എന്നാൽ വളർന്നു വരുന്ന തലമുറയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കും .അതിനുള്ള ഉത്തമ ഉദാഹരണമാണ് വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ്ബുകളും മറ്റും.നാം വിദ്യാർഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുകയാണെങ്കിൽ ഒരു നല്ല പരിസ്ഥിതിയെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും.'പാഠം ഒന്ൻ പാടത്ത് നിന്ന്'എന്ന കേരളസർക്കാരിൻറെ പദ്ധതി വിദ്യാർഥികൾക്കിടയിലെ പരിസ്ഥിതി സൗഹാർദം വളർത്താൻ ഏറെ അനുയോജ്യമാണ്. ഈ പരിസ്ഥിതി ഇന്നേക്കും എന്നേക്കും എന്ന ചിന്തയോടെ സ്വന്തം ജീവൻ ത്യജിച്ച ഒട്ടനവധി പുണ്ണ്യആത്മാക്കളുടെ ഭൂമിയാണിത് .അതുകൊണ്ടുതന്നെ അവരുടെ മഹായജ്ഞത്തിൽ നമുക്കും പങ്കാളികളാകാം ഒറ്റക്കെട്ടായി .....ഒരു മനസ്സായി ....കാരണം ഈ ഭൂമിയിൽ മനുഷ്യനുമാത്രമല്ല അവകാശം.മറ്റനേകം സസ്യ ജന്തുജാലങ്ങൾക്കും കൂടി അവകാശപ്പെട്ട മണ്ണാണിത്. ഭയാനകവും ദുരൂഹവുമായ ഒരു തലക്കെട്ടാണ് റേച്ചൽ കാഴ്സണിൻറെ "നിശബ്ദ വസന്തം".ഇനിയുള്ള നമ്മുടെ പ്രയത്നം മറ്റൊരു നിശബ്ദ വസന്തം കൂടി എഴുതപ്പെടാതിരിക്കാനുള്ളതായിരിക്കണം. പ്രാർഥിക്കാം......പ്രയത്നിക്കാം.....മറ്റൊരു നിശബ്ദവസന്തം കൂടി ഉയർന്നു വരാതിരിക്കാൻ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം