Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എക്‌സലൻസ് അവാർഡ്  കരസ്ഥമാക്കി

 
അക്കാദമിക് എക്സ്‌സലൻസ് അവാർഡ്
 
അക്കാദമിക് എക്സ്‌സലൻസ് അവാർഡ് താനൂർ ദേവധാർ ഗവ ഹയർ സെക്കൻ്ററിസ്‌കൂളിന് വേണ്ടി എ ച്ച്.എം. പി. ബിന്ദുവും പി.ടി.എ. ഭാരവാഹികളും ഏറ്റുവാങ്ങുന്നു.

താനാളൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഏർപ്പെടുത്തി യ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുറമേ സ്ഥാപനങ്ങളേ യും ആദരിച്ചു. താനാളൂർ പഞ്ചായത്തിലെ വിദ്യഭ്യാസ മുന്നേറ്റത്തി ന് ചാലക ശക്തികളായി വർത്തിച്ച ദേവധാർ ഹയർ സെക്കണ്ടറി സ്കൂ‌ളിനും മീനടത്തൂർ ഗവ. ഹൈസ്‌കൂളിനുമാണ് അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകിയത്. അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ദേവധാർ സംസ്‌ഥാന തലത്തിൽ തന്നെ മാതൃകാപരമായാണ് മുന്നോട്ട് പോകുന്നത്.

ദേവധാറിന്റെ "സോറി’ പങ്കുവെച്ച് ബെന്യാമിൻ

താനൂർ ലഹരിവിരുദ്ധദിന ത്തിൽ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂ‌ൾ നിർമിച്ച ലഹരിവിരുദ്ധ സന്ദേശം നൽകു ന്ന 'സോറി' എന്ന ഹ്രസ്വചിത്രം ഫെയ്‌സ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ.

കഴിഞ്ഞദിവസം ഇദ്ദേഹം സുഹൃത്തായ കെ.ടി. രാധാകൃഷ്ണൻറ ഒഴൂരിലെ വീട്ടിലെത്തിയപ്പോൾ ദേവധാറിലെ പത്താംക്ലാസ് വിദ്യാർഥിയായ മകൻ നിജിൻ രാധാകൃഷ്ണനാണ് ഈ ചിത്രം ബെന്യാമിൻെറ ശ്രദ്ധയിൽപ്പെടുത്തിയത്. ദേവധാറിലെ അധ്യാപകരായിരുന്ന നൗഷാദ് കുട്ടോത്ത് കഥയും തിരക്കഥയും എഴുതി റിയാസ് കളരിക്കൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് സോറി

സോറി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക