ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/മാതൃഭൂമി സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആയൂർവേദ സസ്യങ്ങൾ വിതരണം ചെയ്തു

പരിസ്ഥിതിദിനത്തിന്റെ ഭാഗമായി മാതൃഭൂമി നൽകിയ ആയൂർവേദ തൈകളുമായി സീഡ് ക്ലബ് അംഗങ്ങൾ.









സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു

വായനാവാരാചാരണത്തിന്റെ ഭാഗമായി സീഡ് ക്ലബ് അംഗങ്ങൾ സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല ഭാരവാഹികളുമായി കുട്ടികൾ സംവദിച്ചു. കവിത പാടിയും വായിച്ചറിഞ്ഞ കഥകൾ പറഞ്ഞും വായനാനുഭവങ്ങൾ പങ്കുവെച്ചും കൂട്ടുകാർ ഇന്നത്തെ സായാഹ്നം മധുരമാക്കി.ഗ്രന്ഥശാല സെക്രട്ടറി പ്രേമചന്ദ്രൻ, പ്രസിഡന്റ് ആർ എസ് ശശികുമാർ, കമ്മറ്റി അംഗങ്ങളായ മഞ്ചു രാജ്, പി എൻ ഗോപാലകൃഷ്ണ പണിക്കർ എന്നിവർ കൂട്ടുകാരെ വരവേറ്റു. ഹെഡ്മാസ്റ്റർ മൻസൂർ സാർ, സീഡ് ക്ലബ് കൺവീനേഴ്സ് ബെർജിൻ ഷീജ, ജിജി ജെ എസ് എന്നിവർ പങ്കെടുത്തു.







മാതൃഭൂമി സീഡ് റിപ്പോട്ടേഴ്സ് പരിശീലനം

മാതൃഭൂമി സീഡ് റിപ്പോട്ടേഴ്സ് പരിശീലനം നമ്മുടെ സ്കൂളിലെ ശ്വേതാരാ‍ജും ഋഷിക കൃഷ്ണനും പങ്കെടുത്തു.


ഓറിയന്റേഷൻ ക്ലാസ്

22.10.2024 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 നു സീഡ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മൻസൂർ സാർ സ്വാഗതം ആശംസിച്ചു. മാതൃഭൂമി-സീഡ് പ്രതിനിധികളായ അർജുൻ എം.പി (എക്സിക്യൂട്ടീവ്-സോഷ്യൽ ഇൻഷിയേറ്റീവ്സ്) മുഹമ്മദ്‌ നിസാർ. കെ (സീസൺ വാച്ച് പ്രൊജക്റ്റ്‌ മാനേജർ) എന്നിവരാണ് കുട്ടികളുമായി സംവദിച്ചത്. കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് "തനിച്ചല്ല". പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികളോടൊപ്പം ചേർന്ന് നിൽക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. "തനിച്ചല്ല" പദ്ധതിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശ്രീ. അർജുൻ വിവരിച്ചു. മരങ്ങളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട സീസൺ വാച്ച് എങ്ങനെ തുടങ്ങാം, മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിന്റെ ആവശ്യകത തുടങ്ങിയവയെ കുറിച്ച് ശ്രീ.നിസാർ ക്ലാസ്സെടുത്തു. സന്തോഷ സൂചകമായി ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് സൗമ്യ, അധ്യാപകരായ അശ്വതി, ബെർജിൻ ഷീജ, അനൂപ, ഷുഹൂദ് എ എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്റർ ജിജി ജെ എസ് നന്ദി പറഞ്ഞു.


ഭക്ഷ്യമേള

പലഹാരക്കൊതിയൻമാർ രുചിമേളമൊരുക്കി. പ്രീപ്രൈമറിയിലെ ലക്ഷിത് മുതൽ ഏഴാം തരത്തിലെ അപർണ വരെയുള്ള കൂട്ടുകാർ വൈവിധ്യമാർന്ന വിഭവങ്ങളുമായാണ് ഒക്ടോബർ 29 ന് സ്കൂളിലെത്തിയത്. ഓരോ ക്ലാസിനും വ്യത്യസ്ത വിഭവങ്ങൾ കൊണ്ടുവരാൻ നേരത്തെ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. പ്രീ പ്രൈമറി വിഭാഗത്തിന് പലതരം ഹൽവകളും ഒന്നാം ക്ലാസിൽ വിവിധയിനം ജ്യൂസുകളും രണ്ടാം ക്ലാസിൽ ആവിയിൽ വേവിച്ച പലഹാരങ്ങളും മൂന്നാം ക്ലാസിൽ പുട്ട്,ഹൽവ വിഭവങ്ങളും നാലാം തരത്തിൽ പായസങ്ങളും തയാറാക്കാൻ നിർദ്ദേശം നൽകി. അഞ്ചാം ക്ലാസിലെ കൂട്ടുകാർ പഴം കൊണ്ടുള്ള വിഭവങ്ങളും ആറാം ക്ലാസുകാർ ചിപ്സ്, വറ്റൽ മുതലായവയും ഏഴാം തരത്തിലുള്ളവർ മുട്ട വിഭവങ്ങളും തയാറാക്കി. ബീറ്റ് റൂട്ട് ദോശയും കാടമുട്ട റോസ്റ്റും ബ്രെഡ് റോസ്റ്റുമെല്ലാം സൂപ്പറായി. രാവിലെ 9.30 ന് തുടങ്ങി 11.30 ന് ഭക്ഷ്യമേള അവസാനിച്ചു. കൃത്രിമ നിറങ്ങൾ കലർത്താത്ത ഭക്ഷണ വിഭവങ്ങൾ തയാറാക്കേണ്ടതിൻ്റെ ആവശ്യകത,സമീകൃതരാഹാര രീതി,സമൂഹത്തിൽ വ്യാപകമാകുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും സംഘടിപ്പിച്ചു. എസ്. എം. സി ചെയർമാൻ എസ്. പ്രേംകുമാർ ഉത്ഘാടനം ചെയ്തു.