ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

    പ്രവേശനോത്സവം  ജൂൺ 3 തീയതി 10 മണിയ്ക്ക് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ  ശ്രീമതി സിന്ധു വിജയൻ ഉത്‌ഘാടനം ചെയ്തു .യോഗത്തിൽ എസ് എം  സി പ്പ്രെസിഡെന്റ് ശ്രീ  എൻ എസ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു .എഛ്  എം  ശ്രീമതി രസ്മി ടീച്ചർ സ്വാഗതം ആശംസിച്ചു .വികസന സമിതി ചെയര്മാന് ശ്രീ രാമകൃഷ്ണൻ സർ ,സി ആർ സി കോർഡിനേറ്റർ ശ്രീമതി ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ജലജകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി

പ്രമാണം:44220 pravesanolsavam 24.jpg


പരിസ്ഥിതി ദിനാചരണം

  • പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ. 2024 ജൂൺ 5 ന് EcoClub ൻ്റ നേതൃത്വത്തിൽ ഗ്രീൻ അസംബ്ളി ചേർന്നു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. വെങ്ങാനൂർ അംബേദ്ക്കർ കമ്യൂണിറ്റി ഹാളിൻ്റെ പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പോസ്റ്ററുകൾ നിർമിച്ച് പതിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. കാവിലേയ്ക്ക് പ്രകൃതിനടത്തം സംഘടിപ്പിച്ചു. പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകി. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം നിർമിച്ചു. ശലഭ പാർക്കിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ജില്ല ഗ്രീൻ അവാർഡ് ലഭിച്ചു.

വായന ദിനം

ജൂൺ 19 വായന ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ച വായനദിന മാസാചരണം ശ്രീ മുല്ലൂർ മധു സർ ഉദ്ഘാടനം ചെയ്തു. കുട്ടിപ്പാട്ടുകളും കഥകളും കവിതകളും കൊണ്ട് സമ്പന്നമായിരുന്നു ക്ലാസ് . പുസ്തക കണി എന്ന പേരിൽ പുസ്തക പ്രദർശനവും സാഹിത്യകാരൻമാരെ പരിചയപ്പെടുത്തുന്ന സാഹിത്യ ഇടനാഴിയും കുട്ടികൾക്കായി ഒരുക്കി. ഈ വർഷത്തെ റിഥം റേഡിയോ 103 ആദ്യ സ്പെഷ്യൽ പ്രക്ഷേപണം നടന്നു. ക്ലാസുകളിൽ അക്ഷര മരം ഒരുക്കൽ, ഒരു കുട്ടി ഒരു പുസ്തകം, പുസ്തകാസ്വാദനം തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായനവാര സമാപനത്തിന് സാഹിത്യകാരി കിരൺ ബിസു കുട്ടികളെ പാട്ടുകളിലൂടെയും കവിതകളിലൂടെയും അക്ഷരലോകത്തേക്ക് നയിച്ചു.

*മാലിന്യമുക്ത നവകേരളം കാമ്പയിൻ*

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്കൂളിലെ അദ്ധ്യാപകർ, എസ്.എം.സി അംഗങ്ങൾ, അനദ്ധ്യാപകർ, രക്ഷിതാക്കൾ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെടികൾ നട്ടു.

വർണ്ണക്കൂടാരം

3മുതൽ6വയസ്സ് വരെയുള്ള പ്രീ സ്കൂൾ കുഞ്ഞുങ്ങളുടെ ശേഷി വികാസങ്ങൾ ത്വരിതപ്പെടുത്തുന്ന പതിമൂന്ന് വികാസ ഇടങ്ങൾ രൂപപ്പെടുത്തുക യും ,കുഞ്ഞുങ്ങളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യ മാക്കി കൊണ്ടുള്ള വർണകൂടാറം ,നല്ലവരായ നാട്ടുകാർ, അധ്യാപക ർ,രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥി കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് നല്ല രീതിയിൽ പണി പൂർത്തിയാക്കുകയും ചെയ്യുകയുണ്ടായി. 21.08.2024 ന് വാർഡ്‌കൗൺസിലർ,നാട്ടുകാരുടെയും അധ്യാപകർ,വിദ്യാർഥികൾ,എന്നിവരുടെ സാന്നിധ്യത്തിൽ ബഹു.MLA Ad. വിൻസെൻ്റ് അവർകളുടെ അധ്യക്ഷതയിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി.ശ്രീ ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു.

.