ജി.എച്ച്.എസ്. വൻമുഖം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജി എച്ച് എസ് വൻമുഖം പ്രവേശനോത്സവം 2024-25

വൻമുഖം ഗവ. ഹൈസ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തപ്പെട്ടു. നവാഗതർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. രക്ഷിതാക്കളും സാമൂഹിക രാഷ്ട്രീയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം കുട്ടികളെ കേൾപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. നൗഫൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രധാനാധ്യാപകനായ ശ്രി. സനിൽ കുമാർ കെ സ്വാഗത പ്രാസംഗികനായി. വാർഡ് മെമ്പർ ശ്രീ. റഫീഖ് പുത്തലത്ത് , മുഖ്യാഥിതി ശ്രീമതി. സുഹറ ഖാദർ , MPTA പ്രസിഡണ്ട് ജിസ്ന ജമാൽ, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നവാഗതരെ സ്വീകരിക്കൽ ചടങ്ങും , LSS, NMMS വിജയികൾക്കുള്ളഉപഹാര സമർപ്പണവും നടന്നു. സ്കൂളിനായുള്ള ബയോഗ്യാസ് പ്ലാന്റ് വാർഡ് മെമ്പർ പ്രധാനാധ്യാപകന് കൈമാറി. തുടർന്ന് വിശിഷ്ടാഥിതി സീന രമേശ്, ആദിൽ എന്നിവർ ഗാനങ്ങൾ ആലപിച്ച് ആദ്യ ദിനം കുട്ടികളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു. ഗാന വിരുന്നിന് ശേഷം ഹൈസ്കൂൾ അധ്യാപകനായ ശ്രീ. നൗഷാദ് മാസ്റ്റർ നന്ദി അർപ്പിച്ചുകൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.

gallery>