ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ഹേ..മനുഷ്യാ..

Schoolwiki സംരംഭത്തിൽ നിന്ന്
ഹേ..മനുഷ്യാ..

അതിജീവനത്തിനായ് കേഴുന്ന മനുജാ നി
നീ ചെയ്ത ചെയ്തികൾ വിസ്മരിച്ചോ.?
ഉലകിൻ അധിപനായ് നിലകൊണ്ട
നീ ഇന്നു കേവലം പുഴുവിനു തുല്യം.

നീചെയ്തചെയ്തികൾനീവിസ്മരിച്ചെന്നാലും
കാലത്തിൻ പുസ്തകത്താളുകളിൽ
നീ പോറിയിട്ടോരോ ചെയ്തികൾ തൻ ഫലം
നീ താൻ അനുഭവിച്ചീടിനെന്നും.

നീ ചെയ്ത പാപങ്ങൾ നീ വിസ്മരിച്ചുവോ?
ഓർക്കുക, പ്രകൃതിതൻഓർമപ്പെടുത്തലാവാം
മഹാമാരികൾ കവരുന്ന നിൻ ആധിപത്യം
കാലത്തിൻ കാവ്യനീതിയുടെ ചൂളയിൽ
വെന്തുരുകുന്നുവോ നിൻ അന്തരംഗം.

ഇന്നലെ നീ വാണ ഭൂമിയിന്ന്
നിനക്കന്യമായ് തീരുന്നുവല്ലോ, ഹേ മനുഷ്യാ

ഷിഗില എസ്. ജി
6ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത