ജി.എച്ച്.എസ്സ്.എസ്സ്. വളയം/എന്റെ ഗ്രാമം
1957-ൽ സ്ഥാപിതമായ GHSS വളയം വിദ്യാഭ്യാസ വകുപ്പാണ് നിയന്ത്രിക്കുന്നത്. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വളയം
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമാണ് വളയം.

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
- ഫാമിലി ഹെൽത്ത് സെൻ്റർ
- പോലീസ് സ്റ്റേഷൻ
- അമ്പലം
- മുസ്ലിം പള്ളി
ഭൂമിശാസ്ത്രം
വളയം പട്ടണത്തിന്റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസചരിത്രം
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗുരുക്കന്മാരുടെ കീഴിൽ നടത്തിവന്നിരുന്ന എഴുത്തു പള്ളികൾ മുഖേനയാണ് ആദ്യകാല വിദ്യാഭ്യാസം ഈ ഗ്രാമത്തിൽ ലഭ്യമാകാൻ തുടങ്ങിയത്. തെക്കേ മലബാറിൽ നിന്നും വന്ന ഗോപാലൻ ഗുരുക്കൾ, ചമ്പനാട് സ്വദേശിയായ പൃവാടൻ അനന്തൻ ഗുരുക്കൾ, ഗോവിന്ദൻ ഗുരുക്കൾ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. മാവുള്ളതിൽ കുഞ്ഞമ്പു പണിക്കർ, തൊവരവീട്ടിൽ കോരൻ ഗുരുക്കൾ, രാമൻ ഗുരുക്കൾ തുടങ്ങിയവർ നാട്ടുകാരായ ഗുരുക്കന്മാരായിരുന്നു. ചെക്കേറ്റ, അരയാൻ കണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഗുരുക്കന്മാർ നടത്തിവന്നിരുന്ന എഴുത്തു പള്ളികൾ പ്രവർത്തിച്ചിരുന്നു. പുറം നാട്ടുകാരനായ ഗുരുക്കന്മാർ താമസിച്ചുവന്ന വീടുകളിൽ വിദ്യാഭ്യാസം നൽകിവന്നിരുന്നു. അക്ഷരമാലക്ക് പുറമേ അമരകോശം, മണിപ്രവാളം, രൂപം, കാവ്യം തുടങ്ങിയവയും ഇവർ പഠിപ്പിച്ചിരുന്നു. സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവർക്ക് മാത്രമേ ഈ സൗകര്യം തുടക്കത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. നാട്ടുകാരായ ഗുരുക്കന്മാരുടെ അംഗസംഖ്യ വർദ്ധിച്ചതോടെ തൽപരരായ മറ്റ് വിഭാഗം ആളുകൾക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി.