ഗവ.യു പി എസ് വലവൂർ/എന്റെ ഗ്രാമം
വലവൂർ
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള ഒരു ചെറുപട്ടണമാണ് വലവൂർ. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.