ഗവ എൽ. പി. എസ്. കോക്കാട്/എന്റെ ഗ്രാമം
കോക്കാട്
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോക്കാട് .കോക്കാടിന്റെ മുഖമുദ്രയാണ് അവിടുത്തെ ഗവ .എൽ .പി . സ്കൂൾ .
പഴയ നാട്ടിൻപുറങ്ങളുടെ മനോഹാരിത നമുക്ക് ഇവിടെ കാണാം .ചെറിയ കടകളും , ഓട്ടോ സ്റ്റാൻഡും , നാട്ടുകാരുടെ തണൽ മരമായ -
മരമുത്തശ്ശിയും ,മലമേൽ പാറയും , കാവുകളും ,തോടുകളും ,കുന്നുകളും ഒക്കെ ചേർന്ന് ഗൃഹാതുരത്വമുണർത്തുന്ന ഒരു ചിത്രമാണ് കോക്കാട് ഗ്രാമം .
പ്രദേശ വാസികൾക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ഗ്രാമത്തിൽ തന്നെയുണ്ട്.എൽ .പി .സ്കൂൾ , യു .പി. സ്കൂൾ , ആശുപത്രി സൗകര്യം ,
പെട്രോൾ പമ്പ് ,ബാങ്ക് , റേഷൻ കട , തുടങ്ങിയവ . വാഹന സൗകര്യവും വേണ്ടുവോളം ലഭ്യമാണ് . കൊട്ടാരക്കരയിലേക്കും , പുനലൂരിലേക്കും ബസ്
സൗകര്യവും ഉണ്ട് .പൊതുവിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീപ്പുകൾ ഇവിടുത്തെ പ്രധാന വാഹനമാണ്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലാണ്
കോക്കാട് സ്ഥിതി ചെയ്യുന്നത്. ഐക്യത്തിലും ,ഒത്തൊരുമയിലും കഴിയുന്ന സാധാരണക്കാരായ ജനങ്ങൾ തന്നെയാണ് ഈ നാടിന്റെ എല്ലാം .
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഉള്ള ഉയർന്ന ഭൂപ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഗവ .എൽ. പി . സ്കൂൾ കോക്കാട്
- ഗവ . യു .പി . സ്കൂൾ കോക്കാട്
- പോസ്റ്റ് ഓഫീസ്
- ഹോമിയോ ആശുപത്രി
- ബാങ്ക്
- റേഷൻകട