ജി.യു.പി.സ്കൂൾ മൂന്നിയൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൻറെ ഭാഗമായി മൂന്നിയൂർ സ്കൂളിലും വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി. ഓരോ വിദ്യാർത്ഥിയുടേയും അഭിരുചിക്കനുസരിച്ചുള്ള പഠന സാഹചര്യം ഒരുക്കാനും കുട്ടിയുടെ സ്വയം പഠനശേഷിയും കഴിവുകളും വികസിപ്പിക്കാനുതുകുന്ന ഒരു സംവിധാനമാണ് ഹൈടെക് വിദ്യാലയ പ്രോജക്ട് കൊണ്ട് അർത്ഥമാക്കുന്നത്. അതി വേഗ ഇൻറർനെറ്റ് സൗകര്യം , വൈ ഫൈ ക്യാമ്പസ്, ഇ-ലേണിംഗ്, ഇ-ഗവേൺസ് , സ്മാർട്ട് ക്ലാസ് റൂമുകൾ , സ്മാർട്ട് ബോർഡുകൾ , ‍ഡി‍ജിറ്റൽ ലൈബ്രറി തുടങ്ങിയ ആധുനിക ക്ലാസ് മുറി സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഹൈടെക് വിദ്യാലയ പ്രോ‍ജക്ടിൽ ഉൾപെടുന്നു.

നമ്മുടെ സ്കൂളും ഹൈടെക് വിദ്യാലയ പ്രോജക്ടിൻറെ ഭാഗമായും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിൻറെ ഭാഗമായും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു, എൽ പി ബ്ലോക്കുലും യു.പി. ബ്ലോക്കിലെ എല്ലാ നിലകളിലും ഓരോ സ്മാർട്ട് ക്ലാസ്റുമുൾ വിവിധ ക്ലബുുകളുടേയും പി.ടി.എ കമ്മിറ്റിയുടേയും സഹകരണത്തോടെ നടപ്പിലാക്കി. ബാക്കി പദ്ധതികൾക്കായി ആസൂത്രണംനടത്തി വരുന്നു.

ഹൈടെക് സൗകര്യങ്ങൾ

  • സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണങ്ങൾ ചെയ്തുവരുന്നു.
  • നിലവിൽ എല്ലാ കെട്ടിടങ്ങളിലും ഹൈടെക്ക് സൗകര്യത്തോടെയുള്ള ഓരോ സ്മാർട്ട് ക്ലാസ് റൂമുകൾ.
  • 12 കമ്പ്യൂട്ടറുകളോടെയുള്ള സ്കൂൾ കമ്പ്യൂട്ടർ ലാബ്.
  • അടുത്ത ഘട്ടത്തിൽ ‍‍‍ഡി‍ജിറ്റൽ ലെെബ്രറി സൗകര്യം

ചിത്രശാല