എസ് . എച്ച് . എ .എൽ.പി .സ്കൂൾ , പയ്യാവൂർ/എന്റെ ഗ്രാമം
ഇരൂട് പയ്യാവൂർ
പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ഇരുട് . ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് എസ് . എച്ച് . എ .എൽ.പി .സ്കൂൾ , പയ്യാവൂർ. വിദ്യാലയത്തിനു ചുറ്റും നിറയെ വീടുകൾ ഉണ്ട് . പള്ളികളും അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു. അമ്പലത്തിലെ ഉത്സവങ്ങൾക്കും, പള്ളി പെരുന്നാളിനുമെല്ലാം എല്ലാ മതക്കാരും ഒത്തുകൂടിയാണ് ആഷോഷിക്കുന്നത്.
പൊതുസ്ഥാപനങ്ങൾ
വിദ്യാലയത്തിൽ നിന്നും 1കിലോമീറ്റർ അകലത്തിലാണ് പയ്യാവൂർ ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. buss സ്റ്റാൻഡിൽ തന്നെയാണ് പയ്യാവൂർ ഗ്രാമ പഞ്ചായത്തു സ്ഥിതി ചെയ്യുന്നത് .വില്ലേജ് ഓഫീസ് , പോസ്റ്റോഫീസ് , ആശുപത്രി എന്നീ സ്ഥാപനങ്ങളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട് .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ ബ്ലോക്കിൽ പയ്യാവൂർ പഞ്ചായത്തിലെ പ്രസിദ്ധമായ പയ്യാവൂർ പയ്യാവൂർ ശിവ ക്ഷേത്രത്തിനടുത്തതാണ് പയ്യാവൂർ വില്ലജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ ബ്ലോക്കിൽ പ്രസിദ്ധമായ പയ്യാവൂർ ശിവ ക്ഷേത്രത്തിനടുത്തതാണ് പയ്യാവൂർ പഞ്ചായത്തു ഓഫീസ് സ്ഥിതി ചെയ്യുന്നത് .16 വാർഡുകൾ ഉള്ള ഒരു പഞ്ചായത്താണ് ഇത്.