ഫലകം:PHSchoolFrame/little kite

Schoolwiki സംരംഭത്തിൽ നിന്ന്

പങ്ങട എസ് എച്ച് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ

*2021ൽ*  ആരംഭിച്ചു. 

ഹെഡ് മാസ്റ്റർ ശ്രീ.റജിമോൻ വി എം കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി റിൻസി തോമസ്, ശ്രീമതി സിമി സൈമൺ എന്നിവരെ ചുമതല ഏൽപ്പിച്ചു .

     ആപ്റ്റിറ്റൂഡ് ടെസ്റ്റിലൂടെ തിരഞ്ഞെടുത്തപ്രഥമ ബാച്ചിലെ *28* കുട്ടികൾക്ക് ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച്,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ലീഡേഴ്‌സ് ആയി മാസ്റ്റർ അൽജോ ജോസഫ്, കുമാരി ശ്രീപാർവതി  എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

3/12/22 സ്കൂൾതലത്തിൽനടത്തിയ ക്യാമ്പിൽ നിന്ന് സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ ആദർശ് ആർ നായർ, പ്രോഗ്രാമിങ് വിഭാഗത്തിൽ മാസ്റ്റർ സൂരജ് കെ ആർ എന്നിവർക്ക് അവസരം ലഭിച്ചു. ഇവർ ക്യാമ്പിൽ നിന്നും ലഭിച്ച അറിവ് മുതൽകൂട്ടാക്കി നിരവധി വ്യക്തി ഗത നിർമ്മിതികൾ തയ്യാറാക്കി. സ്‌റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത മാസ്റ്റർ സൂരജ് കെ ആർ ആദ്യ ബാച്ചിന്റെ അഭിമാനമാണ്. 2023 സെപ്റ്റംബർ 9ന് ഫ്രീഡം ഫെസ്റ്റ് ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സമ്ലി സമുചിതമായി നടത്തപ്പെട്ടു .തുടർന്ന് സ്കൂൾ ലാബിൽഎക്സിബിഷനിലൂടെ 2021-24 ബാച്ച് Arduino kit ഉപയോഗപ്പെടുത്തി അവർക്ക് ലഭിച്ച അറിവ് സ്കൂളിലെ മറ്റ് കുട്ടികൾക്ക്‌ മുൻപിൽ കാഴ്ചവച്ചു.


   *Little KITES 2022-25* 
  
2022-25 ബാച്ചിൽ 27 കുട്ടികൾ സജീവമായി പങ്കെടുത്ത് പോരുന്നു. കോട്ടയം ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ മാസ്റ്റർ അശ്വിൻ വർഗീസ് - അനിമേഷൻ
മാസ്റ്റർ ജോസ്ഫിൻ കെ ബിജു - പ്രോഗ്രാമിംഗ് 

എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു. ആൺകുട്ടികളുടെ ലീഡർ മാസ്റ്റർ റോബിൻ ബിനുവും പെൺകുട്ടികളുടെ ലീഡറായി കുമാരി അൻസാ ജോസഫ് പ്രവർത്തിച്ചു പോരുന്നു. ഡിജിറ്റൽ മാഗസിൻ " *TECH SPOT* "സ്കൂൾ വിക്കിയിൽ ശ്രദ്ധേയമാണ്. 2023- 26 ബാച്ചിൽ 25 അംഗങ്ങളാണുള്ളത്. നേതൃത്വ നിരയിൽ കുമാരി ക്രിസ്റ്റി സാജുവും കുമാരി അലീന സി ചാക്കോയും കൂടുതൽ ഉണർവോടെ പ്രവർത്തിച്ചു പോരുന്നു.

"https://schoolwiki.in/index.php?title=ഫലകം:PHSchoolFrame/little_kite&oldid=2457729" എന്ന താളിൽനിന്ന് ശേഖരിച്ചത്