താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |


2023-2024 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 15 ന് വളരെ ഭംഗിയായി ആഘോഷിച്ചു 41 ആം വാർഷികാഘോഷം നിക്കാഹ് , അസ്ത്ര സിനിമ സംവിധായകൻ ആസാദ് അലവിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ വാർഷികാഘോഷ കൺവീനർ സാജിദ് റഹ്മാനി സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ സർണിൽ എം കെ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കല കായിക മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ സിനിമ സംവിധായകൻ ആസാദ് അലവിൽ അനുമോദിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ജലീൽ ഹാജി അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ മദർ പി ടി എ പ്രസിഡന്റ് ജസീറ എ പി ആശംസ അർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ജസീന ഇ എം നന്ദി പറഞ്ഞു വിവിധ ക്ലാസ്സുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി രക്ഷിതാക്കളുടെ സാന്നിധ്യം വാർഷികാഘോഷം ഗംഭീരമാക്കാൻ സഹായിച്ചു