നാട്ടിൽ ചുറ്റി നടക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈയും മുഖവും ഇടയ്ക്കിടയ്ക്ക്
സോപ്പിട്ടു കഴുകിക്കോളൂ
പഴയകാല കളികൾ കളിച്ചോളൂ
മുത്തശ്ശിക്കഥ കേട്ടോളൂ
മാതാപിതാക്കൾക്കൊപ്പം ഇരുന്നോളൂ
പോഷക ഭക്ഷണം കഴിച്ചോളൂ
വെളിയിൽ ആരും തുപ്പരുത്
തുമ്മുമ്പോൾ ടവൽ ഉപയോഗിക്കൂ
വാഹനയാത്ര ഒഴിവാക്കൂ
മാസ്ക് നമ്മൾ ഉപയോഗിക്കൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണയെ നമ്മൾ തുരത്തിടൂ
മാർഗനിർദേശങ്ങൾ പാലിക്കൂ
നല്ലൊരു ജീവിതം നയിച്ചോളൂ