: സംരക്ഷണ വലയം

ഒരു അവധി ദിവസം രാവിലെ ഉറക്കമുണർന്ന് മുറ്റത്തെയ്ക്ക് ഇറങ്ങിയ കണ്ണൻ തേയിലതോട്ടങ്ങളെ നോക്കി നിന്നു. കണ്ണൻ താമസിക്കുന്നതു മഞ്ചാടിക്കാവ് എന്നവലിയൊരു മലയിൽ ആണ്.  സമീപത്തായി പുത്തൂർ എന്നൊരു മലയും ഉണ്ട്.  മഞ്ചാടിക്കാവിനു താഴെ പട്ടണങ്ങൾ ആണ്.  തേയില തോട്ടങ്ങളാൽ സമ്പന്നമായ മഞ്ചാടിക്കാവിന്റെ സമീപ പ്രദേശത്തു വലിയൊരു പാറമടയുണ്ട്.  അത് ഭൂമിയുടെ കണ്ണുനീർ സൃഷ്ടിക്കുന്നു.  കണ്ണൻ ഒരു പ്രകൃതി സ്നേഹിയാണ്. തോട്ടം തൊഴിലാളികളായ അമ്മയ്ക്കുംഅച്ഛനും പഠിത്തത്തിലെ മികവ് സമ്മാനമായി നൽകിയ മകൻ.

  മഞ്ചാടിക്കാവിൽ വലുതും ചെറുതും ആയ ഒട്ടനവധി മരങ്ങൾ ഉണ്ട്.  അവയെല്ലാം പ്രദേശവാസികൾ നട്ടു പിടിപ്പിച്ചതാണ്.  എട്ടു വർഷം മുൻപ് കണ്ണൻ നട്ട ചെടികൾ ഇന്ന് അവനെക്കാൾ വലുതായി.  എന്നാൽ ആ പ്രദേശവാസികൾക്ക് എന്നു വിഷമം ആണ്.  താഴെയുള്ള പട്ടണങ്ങളിൽ നിന്നും മാലിന്യങ്ങൾ എല്ലാം മഞ്ചാടിക്കാവിൽ കൊണ്ട് നിക്ഷേപിക്കും.  പണ്ട് സമീപത്തുണ്ടായിരുന്ന ഒരു പുഴയിൽ മാലിന്യം നിക്ഷേപിച്ചു. അതിപ്പോൾ മലിനമായി മാറി. വികസനം എന്ന വാക്ക് കടന്നു വരാത്ത പ്രദേശമായിരുന്നു മഞ്ചാടിക്കാവ്. മാലിന്യം എന്ന ശുചിത്വം ഇല്ലായ്മ മൂലം പലർക്കും രോഗങ്ങൾ പിടിപെട്ടിട്ടുണ്ട്.  ആ രോഗങ്ങളിൽ പലതും മരണ രോഗങ്ങൾ ആയിരുന്നു.  ചികിത്സ വേണമെങ്കിൽ നഗരത്തിലെ ആശുപത്രിയിൽ പോകണം. ഈ കാരണങ്ങളെല്ലാം തന്റെ മുന്നിൽ വേദന സൃഷ്ടിക്കുന്നതിനാൽ കണ്ണന് ഒരു ഡോക്ടർ ആകണമെന്നാണ് ആഗ്രഹം.  കാലങ്ങൾ മുന്നോട്ട് നീങ്ങവെ ഒരു മഴക്കാലം വന്നു. അതിഭയങ്കരമായ മഴയിൽ പട്ടണത്തിൽ വെള്ളം നിറഞ്ഞു.  വെള്ളപ്പൊക്കം ഉണ്ടായതിനാൽ അവിടുത്തെ ജനങ്ങളെ മറ്റു സ്‌ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. മൂന്നു നാലു ദിവസം കഴിഞ്ഞിട്ടും മഴയ്ക്ക് ശമനം ഇല്ല. മഞ്ചാടിക്കാവിൽ ചികിത്സ കിട്ടാതെ നാലഞ്ചു പേർ മരണപ്പെട്ടു. ഒരു ദിവസം വൈകുന്നേരം വലിയൊരു ശബ്ദം കേട്ട് മഞ്ചാടിക്കാവിലെ ജനങ്ങളെല്ലാം ഒത്തുകൂടി. അവർ നോക്കി നിൽക്കുമ്പോൾ പുത്തൂർ ഒന്നാകെ താഴെയ്ക്ക് നിലം പൊത്തുന്നതാണ് കണ്ടത്. ഉരുൾപൊട്ടലിൽ പുത്തൂർ മുഴുവൻ നശിച്ചു.  ഒരുപാടു പേർ മരണപ്പെട്ടു.

വൃക്ഷങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചതിനാലും പാറമടയും മറ്റു പരിസ്ഥിതി നാശവും നടത്തിയതാണ് ഉരുൾപൊട്ടലിനു കാരണം. രോഗ പ്രതിരോധം ഇല്ലായ്മയും ശുചിത്വം ഇല്ലായ്മയും കാരണം പുത്തൂർ നിവാസികൾ രോഗത്തിന് കീഴടങ്ങി. എന്നാൽ മഞ്ചാടിക്കാവിനു കാര്യമായൊന്നും പറ്റിയില്ല. എന്നാൽ സമീപ പ്രദേശത്തെ സംഭവം ജനങ്ങളിൽ ഭീതിയുണർത്തി. അവരും ദുഃഖത്തിൽ പങ്കുചേർന്നു. പിറ്റേ വർഷവും പുത്തൂരിൽ സമാനമായ നാശം ഉണ്ടായി. ജനങ്ങൾ നാടുവിടാൻ തുടങ്ങി. ഒൻപതു വർഷത്തിനു ശേഷം കണ്ണൻ ഡോക്ടർ ആയി.  മഞ്ചാടിക്കാവിലും പുത്തൂരിലും  നല്ലൊരു ആശുപത്രി രൂപപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിനായി കണ്ണൻ ജനങ്ങളുടെ സഹായത്താൽ ചെടികൾ നട്ടു പിടിപ്പിച്ചു. പട്ടണങ്ങളിൽ നിന്നുള്ള മാലിന്യം അകറ്റി മറ്റു   പുഴകളുടെ ജീവൻ വീണ്ടെടുത്തു. ജനങ്ങൾക്ക്‌ മികച്ച ചികിത്സ നൽകാൻ കണ്ണൻ മടിച്ചില്ല. ശുചിത്വവും രോഗ പ്രതിരോധവും ചൂഷണവും പരിസ്ഥിതി നാശവുമകറ്റി കണ്ണൻ ആ നാടിനെ സംരക്ഷണ വലയത്തിലാക്കി.  ഈ കാരണത്താൽ കണ്ണന്റെ മാതാപിതാക്കളിൽ അഭിമാനം രൂപപ്പെടുത്തി.  വളർന്നു വരുന്ന ഓരോ കുഞ്ഞും നാളെയുടെ സംരക്ഷണ വലയമാണെന്ന് ലോകത്തോട് ആ മാതാപിതാക്കൾ വിളിച്ചു പറഞ്ഞു.

മുഹ്‍സിന
8 എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ