പുല്ലും നെല്ലും ഉള്ളൊരു പാടം
പച്ചവിരിച്ചൊരു നെൽ പാടം
മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ വിരിഞ്ഞൊരു പൂന്തോട്ടം
കളകളം ഒഴുകും പുഴകളിലോ
നീന്തികളിക്കും മീനുകളും
മാനം മുട്ടും വലിയ മരം
ഇലകൾ നിറഞ്ഞ വലിയ മരം
എല്ലാം കൂടി ചേരുമ്പോൾ
എൻ കൊച്ചു നാടിനെന്തു രസം
വേണം വേണം എന്നെന്നും
ഇതുപോലുള്ളൊരു പൊൻ നാട്
അതിനായ് നമ്മൾ എപ്പോഴും
സംരക്ഷിക്കേണം ഇവയെല്ലാം.