മർത്യൻ മറന്നൊരാ ഭൂമി.....
കണ്ണീരു പാടുന്ന കാലം
ഇതു കണ്ണീരു പാടുന്ന കാലം
പച്ചപ്പണിഞ്ഞൊരാ ഭൂമി
ഇന്നു കനവുകൾ മാത്രമായ് പോയി
വിരഹിച്ച പ്രകൃതി തൻ നടുവിൽ
ബിംബമായ് തേങ്ങലായ് ഞാനും
ഇനിയെന്നുവരുമെന്നറിയില്ല....
കർഷകർ പാടുന്ന കാലം
മണ്ണിൻ മണമുള്ള ഭൂമിയെ കാണുവാൻ
എത്ര നാളായ് ഞാൻ കാത്തിരിപ്പൂ...
ശ്രീനന്ദ ബിജു
6 B ജി എച്ച് എസ് ഇരുളത്ത് സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത