കെ വി എൽ പി എസ് തേമല/അക്ഷരവൃക്ഷം/എന്റെ നാട്
എന്റെ നാട്
എത്ര മനോഹരം ആണ് എൻറെ നാടായ കേരളം .കേരം തിങ്ങുന്ന നാടുകളും ധാരാളം മരങ്ങളും കാടുകളും, പുഴകളും മലകളും ,തടാകങ്ങളും ,വനങ്ങളും, കിളികളും ,മൃഗങ്ങളും എന്നിങ്ങനെ വൈവിധ്യപൂർണമായ നാടാണ് എൻറെ നാട് .പക്ഷേ നമ്മൾ മനുഷ്യർ ഈ സുന്ദരമായ പരിസ്ഥിതിയെ പലപല കാരണങ്ങളാൽ നശിപ്പിക്കുന്നു .പ്രകൃതി കനിഞ്ഞു നൽകിയ എല്ലാം ഇവിടെ തന്നെയുണ്ട് . നമ്മൾ മനുഷ്യർ അതിനെ മലിനമാക്കുന്നു.പ്ലാസ്റ്റിക്കുകൾ, മാലിന്യങ്ങൾ എന്നിവ പുഴയിലേക്ക് വലിച്ചെറിയുന്നു .നമ്മൾ നമ്മുടെ പരിസ്ഥിതിയെയും ചുറ്റുപാടുകളെയും സ്നേഹിക്കാത്തത് കാരണം കൊണ്ട് പല പല രോഗങ്ങളും മഹാമാരികളും വന്നുചേരുന്നു .ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നു നമ്മൾ. പക്ഷേ നമ്മൾ കേരളീയർ എന്ത് വിപത്ത് വന്നാലും മഹാമാരി വന്നാലും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ശക്തമായി പൊരുതുന്നു.നിപ വന്നാലും കോവിഡ് വന്നാലും കേരളവും സർക്കാരും ശക്തരാണ് .ഞാൻ ഒരു കേരളീയൻ ആയതിൽ അഭിമാനിക്കുന്നു ഞാൻ എന്നും എൻറെ നാടിനൊപ്പം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം