ഗവ. എൽ പി എസ് പാച്ചല്ലൂർ/നാടോടി വിജ്ഞാനകോശം
തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ അകലത്തിൽ തിരവല്ലം ചിത്രാഞ്ജലി സ്റ്റുുഡിയോക്കും, കോവളം വിനോദകേന്ദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് പാച്ചല്ലൂർ.
മാർത്താൺഡവർമ്മ മഹാരാജാവിന്റെ പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള വരവോട് കൂടി കൊട്ടാരവും എട്ടുവീട്ടിൽ പിള്ളമാരുമായിട്ടുള്ള ബന്ധം ഊർജ്ജിതപ്പെട്ടു. എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്ന വെങ്ങാനൂർ പിള്ള ഇന്നത്തെ വെങ്ങാനൂരിലാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം കൊട്ടാരത്തിൽ നിന്ന് അയക്കുന്ന കത്തുകൾ പ്രത്യേക ദൂതൻ വഴിയാണ് വെങ്ങാനൂരിൽ എത്തിച്ചിരുന്നത്. ഈ കത്തുമായി പോകുന്ന ദൂതൻ തിരുവനന്തപുരത്ത് നിന്നും വെങ്ങാനൂരിലേക്കുള്ള ദുരഘടം പിടിച്ച വഴിയിൽ കൂടി നടന്ന് ഉച്ചക്ക് 12 മണിക്ക് പാച്ചല്ലൂൂരിൽ എത്തും. അങ്ങനെ പകൽ എത്തുന്ന സമയമായത് കൊണ്ട് "പകൽച്ചെല്ലൂർ" എന്ന നാമദധേയത്തിൽ അറിയപ്പെട്ട ഈ സ്ഥലം ക്രമേണ ലോപിച്ച് "പാച്ചല്ലൂർ" എന്നായി മാറി.
സ്കൂളിന്റെ മുൻവശത്ത് കാണുന്നത് "നാഗമല ക്ഷേത്രം" ആണ്. അതിനോട് ചേർന്നുള്ള കാവ് "ചൊക്കൻകാവ്" എന്നറിയപ്പെട്ടത് കൊണ്ട് ഈ സ്കൂളും ഏറെക്കാലം "ചൊക്കൻകാവ് സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നു.