ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി എച്ച് എസ് പുത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2025-26

ഇക്കോ ക്ലബ്

ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധയിനം പരിപാടികളോടെ ആഘോഷിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ,സന്ദേശം വൃക്ഷതൈ നടൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ ഉപയോഗിച്ച് ഒരു റാലി നടത്തുകയുണ്ടായി.മഴക്കാല രോഗങ്ങളെ കുറിച്ച് പുത്തൂർ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .രാഹുൽ രാജേന്ദ്രൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി .സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമൃദ്ധ മാക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും സ്കൂളിൽ ഒരു പച്ചക്കറിതോട്ട നിർമിക്കാൻ ആരംഭിച്ചു .ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.

പാവകളി
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ - പാവകളി




പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ