ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എൽ എസ് എസ്‌, യു.എസ്.എസ് പരിശീലനം

എൽ എസ് എസ്‌, യു.എസ്.എസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്‌.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു.

തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും  പറഞ്ഞു.

ലോക തണ്ണീർത്തട ദിനം

മാതൃഭൂമി സീഡ് ,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു.

ദിനാചരണ ഭാഗമായി കാട്ടാമ്പള്ളി നീർത്തടത്തിലെ പുല്ലൂപ്പിക്കടവിലേക്ക് നടത്തിയ മാൻഗ്രൂവ് വാക്കിൽ വിവിധതരം കണ്ടൽ ചെടികളെയും കണ്ടൽ വനത്തിലെ വിവിധ ജീവജാലങ്ങളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. കണ്ടൽ ചെടികളും അവിടെ വളരുന്ന ഞണ്ടുകളും മറ്റുജീവജാലങ്ങളും എങ്ങനെയാണ് ആഗോള താപനം, മലിനീകരണം തടയൽ, ശുദ്ധ ജല ലഭ്യത ഉറപ്പാക്കുന്നതിൽ പങ്കുവഹിക്കുന്നത് എന്നതിനെ പറ്റി പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സംസാരിച്ചു. ഇതിൻ്റെ ഭാഗമായി നദീവന്ദനവും നദീസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു നദീവന്ദനത്തിലൂടെ വിദ്യാർഥികൾ. തുടർന്ന് അധ്യാപകരും വിദ്യാർഥികളും  പരിസരപ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി.

ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ശുദ്ധജല സ്രോതസുകളെയും ഭൂഗർഭ ജലവിതാനം കുറയാതെ നിലനിർത്തുകയും ചെയ്യുന്നതണ്ണീർത്തടങ്ങളെ കുറിച്ച് ബോധവത്കരിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഇന്ന് ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്. 1997 മുതലാണ് ഈ ദിനം ആചരിച്ച് പോരുന്നത്. ലോകത്തെ 200ഓളം രാജ്യങ്ങൾ ഈദിനാചരണം നടത്തുന്നുണ്ട്. കായലുകൾ, തടാകങ്ങൾ, പുഴകൾ, കുളങ്ങൾ, ചതുപ്പുകൾ, നെൽവയലുകൾ, ആറ് മീറ്ററിൽ ആഴം കുറഞ്ഞ ജലാശയങ്ങൾ എന്നിവയാണ് തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ  ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു.

കരാട്ടെ പരിശീലനം

സ്വയം പ്രതിരോധത്തിന്  ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് പുഴാതി ഗവ. യു.പി സ്കൂളിലെ പെൺകുട്ടികൾ.  സർവ്വ ശിക്ഷ കേരള,പാപ്പിനിശ്ശേരി ബി.ആർ.സി. എന്നിവയുടെ  ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള യു.പി വിഭാഗം പെൺകുട്ടികൾക്കാണ് കരാട്ടെ പരിശീലനം നൽകുന്നത്.

അതിക്രമിക്കുന്നവർക്കു തിരിച്ചടിനൽകാൻ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകരുന്ന കരാട്ടെ പരിശീലനത്തിൽ കുട്ടികൾ അതീവ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്  പെൺകുട്ടികൾക്ക്  സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്.

  വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടെ സ്കൂളിന്റെ ചീഫ് ഇൻസ്ട്രക്ടറും സെക്കൻറ് ഡാൻ ബ്ലാക്ക് ബെൽറ്റുമായ കെ. എം നബീൽ ആണ് മുഖ്യ പരിശീലകൻ.

മൂന്നു ബാച്ചുകളിലായി 105 കുട്ടികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്.

പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

1919 ഇൽ സ്ഥാപിതമായി, നാടിന്റെ വിദ്യാഭ്യാസവളർച്ചയിൽ നെടുംതൂണായ പുഴാതി ഗവ.യു. പി സ്കൂളിന്റെ നൂറ്റിഅഞ്ചാം വാർഷികാഘോഷവും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻറെ യാത്രയയപ്പ് സമ്മേളനവും നടന്നു.

രാവിലെ 10  മണിക്ക് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളോട്  കൂടി ആരംഭിച്ച സമ്മേളനത്തിനു സ്കൂൾ PTA  പ്രസിഡന്റ് വി.സി.മഹമൂദ് സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ ഉഷ പനയൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ  സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ മധു മാഷിനുള്ള ഉപഹാരം ചടങ്ങിൽ വച്ച് മേയർ സമ്മാനിച്ചു. പഠനത്തിൽ അക്കാദമിക മികവ് തെളിയിച്ച ഓരോ ഡിവിഷനിലെയും കുട്ടികൾക്കുള്ള മൊമെൻ്റോ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.തലക്കാണി ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.പി. സിറാജുദ്ദീൻ, സീനിയർ അസിസ്റ്റൻ്റ് ആർ. രതികുമാരി, അഖ്തറുൽ അമാൻ സി.എച്ച് , ആഘോഷ ചടങ്ങിൻ്റെ കൺവീനർ പി.പി. റീന , എ ലളിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ നന്ദി പറഞ്ഞു.

.കുട്ടികളുടെ വിവിധ കലാപരിപാടികൾ, അധ്യാപക-അനധ്യാപകരുടെയും തിരുവാതിര, കുട്ടികളുടെ ഡാൻസ് അരങ്ങേറ്റം  എന്നിങ്ങനെ വർണാഭമായ പരിപാടികൾ, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ആഘോഷത്തിന്റെ മാറ്റു വർധിപ്പിച്ചു

പഠനോത്സവം

പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ

ഉദ്ഘാടനം ചെയ്തു .

അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.

പിടിഎ പ്രസിഡണ്ട് വിസി മഹമൂദ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ആർ രതികുമാരി,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ പ്രധാനാധ്യാപകൻ എസ്.പി. മധുസൂദനൻ കൺവീനർ പ്രിയ . കെ. കെ എന്നിവർ സംസാരിച്ചു.

ശാസ്ത്രോത്സവം, ഗണിതോത്സവം, ഭാഷോത്സവം പഴയകാല ഉപകരണങ്ങളുടെ പ്രദർശനം, നാണയങ്ങൾ സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനം, ദൃശ്യാവിഷ്കാരങ്ങൾ, കലാപരിപാടികൾ, നാടകം എന്നിവയും അരങ്ങേറി.

പത്രപ്രകാശനം

പുഴാതി ഗവ.യു.പി സ്കൂൾ പ്രവർത്തനങ്ങളും മികവുകളും:

പത്രം പ്രകാശനം ചെയ്തു

പുഴാതി ഗവ.യു.പി സ്‌കൂളിലെ അക്കാദമിക മികവുകളും പ്രവർത്തനങ്ങളും ചേർത്ത് തയ്യാറാക്കിയ സ്‌കൂൾ പത്രം ദി ഗ്യാലപ് മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ പ്രകാശനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി.എ. സലിം പത്രം ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു.

പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു.