എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്
ഹെൽത്ത് ആൻഡ് സാനിറ്റേഷൻ ക്ലബ്ബ്
കുട്ടികളുടെആരോഗ്യ ശീലങ്ങളും ശുചിത്വ ശീലങ്ങളും വളർത്താൻ വേണ്ടി രൂപീകരിച്ച ക്ലബ്ബാണ് ഹെൽത്ത് ആൻഡ് സാനിറ്റേഷൻ ക്ലബ്ബ്.ഇതിൽ 20 കുട്ടികൾ നാലാംക്ലാസിൽ നിന്നും 20 കുട്ടികൾ അഞ്ചാം ക്ലാസിൽ നിന്നും അംഗങ്ങളായി ഉണ്ട്.ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ഹെൽത്ത് ക്ലബ്ബും ഹരിത ക്ലബ്ബും ചേർന്ന് സ്കൂളും പരിസരവും ശുചീകരിക്കുന്നു.ഒരോ ക്ലാസിനും വ്യക്തി ശുചിത്വചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ക്ലബ്ബിൻറെ ഭാഗമായി അൽമാസ് ഹോസ്പിറ്റലും ജനത ഒപ്റ്റിക്കൽസും ചേർന്ന് ആരോഗ്യ ക്യാമ്പ് നടത്തി.നേത്ര പരിശോധന ദന്ത പരിശോധന ജനറൽ വിഭാഗം എന്നിവ ക്യാമ്പിൽ ഉണ്ടായിരുന്നു. ഓരോ മാസവും മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ വേർതിരിച്ച് ഹരിത സേനക്ക് നൽകുന്നു. ഓരോ ക്ലാസിലും ജൈവം അജൈവം എന്നിങ്ങനെ വേസ്റ്റ് ബാസ്ക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.ഇന്ന് വിദ്യാലയം ഒരു സമ്പൂർണ്ണ ശുചിത്വ വിദ്യാലയമാക്കൻ ഈ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.